CinemaGeneralLatest NewsMollywoodMovie GossipsNEWSTollywood

ഉണ്ണി മുകുന്ദൻ വീണ്ടും തെലുങ്കിലേക്ക് ; ഇത്തവണ രവി തേജയ്ക്കൊപ്പം കില്ലാടിയിൽ

‘കില്ലാഡി ടീമിന്റെ ഭാഗമാകുന്നതിൽ സന്തോഷം’,എന്നാണ് ഉണ്ണി ഫേസ്ബുക്കിൽ കുറിച്ചത്

മലയാളഐകളുടെ പ്രിയപ്പെട്ട തരാം ഉണ്ണി മുകുന്ദൻ വീണ്ടും തെലുങ്കിലേക്ക്. രവി തേജ നായകനായെത്തുന്ന കില്ലാടിയിലാണ് താരം അഭിനയിക്കുന്നത്. സിനിമയിലേക്ക് ഉണ്ണി മുകുന്ദനെ ക്ഷണിച്ചുകൊണ്ടുള്ള ട്വീറ്റ് കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഉണ്ണി മുകുന്ദനും പുതിയ സിനിമയിൽ അഭിനയിക്കാൻ പോകുന്ന വിവരം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

‘കില്ലാഡി ടീമിന്റെ ഭാഗമാകുന്നതിൽ സന്തോഷം’,എന്നാണ് ഉണ്ണി ഫേസ്ബുക്കിൽ കുറിച്ചത്. ഉണ്ണി മുകുന്ദനെ കൂടാതെ തമിഴ് താരം അർജ്ജുനും കില്ലാടിയിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രമേശ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡിംപിൾ ഹ്യാട്ടിയാണ് നായിക. സത്യനാരായണ കൊനേരുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ജനത ഗാരേജ്, ബാഗമതി എന്നീ തെലുങ്ക് ചിത്രങ്ങളിൽ ഉണ്ണി മുകുന്ദൻ അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button