GeneralLatest NewsMollywoodNEWS

ധര്‍മ്മജന്‍ ബോള്‍ഗാട്ടി ബാലുശ്ശേരിയില്‍; എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി ജനപ്രിയ സംവിധായകൻ?

എല്‍.ഡി.എഫ്. സ്ഥനാര്‍ഥികളുടെ സാധ്യതാ പട്ടികയിൽ ഇടം നേടിയിരിക്കുന്നത് പ്രിയ സംവിധായകന്‍ രഞ്ജിത്താണ്

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സ്ഥാനാർഥിയായി നടൻ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ബാലുശ്ശേരിയിൽ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ സജീവമായിക്കഴിഞ്ഞു. ഇപ്പോഴിതാ കോഴിക്കോട് നോര്‍ത്ത് സീറ്റില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി സിനിമാ മേഖലയിൽ നിന്നുമുള്ള ഒരാൾ എത്തുമെന്നു റിപ്പോർട്ട്.

എല്‍.ഡി.എഫ്. സ്ഥനാര്‍ഥികളുടെ സാധ്യതാ പട്ടികയിൽ ഇടം നേടിയിരിക്കുന്നത് പ്രിയ സംവിധായകന്‍ രഞ്ജിത്താണ്. സിറ്റിംഗ് എം.എല്‍.എ. എ. പ്രദീപ് കുമാറിന് നാലാം ഊഴം ലഭിച്ചില്ലെങ്കില്‍ ഏറെ സാധ്യതയുള്ളത് രഞ്ജിത്തിനെന്നാണ് സൂചന.

read also:എരിയുന്ന സിഗരറ്റുമായി നടി ആര്യ; ഉപദേശവുമായി സൈബർ ആങ്ങളമാർ

സി.പി.എം. വേദികളില്‍ സ്ഥിരസാന്നിധ്യമാണ് രഞ്ജിത്. കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് കോഴിക്കോട് കോര്‍പറേഷന്റെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഡോക്യുമെന്ററി തയ്യാറാക്കിയതും രഞ്ജിത്തായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button