BollywoodGeneralLatest NewsNEWS

ചെങ്കോട്ട സംഘർഷം ; നടൻ ദീപ് സിദ്ദു അറസ്റ്റിൽ

ചെങ്കോട്ടയിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പഞ്ചാബി നടൻ ദീപ് സിദ്ദു അറസ്റ്റിൽ

ന്യൂഡൽഹി: ചെങ്കോട്ടയിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പഞ്ചാബി നടൻ ദീപ് സിദ്ദു അറസ്റ്റിൽ. ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെല്ലാണ് സിദ്ദുവിനെ പിടികൂടിയത്. റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ പ്രതിഷേധ ട്രാക്‌ടർ റാലിക്കിടെയാണ് സിദ്ദുവിന്റെ നേതൃത്വത്തിൽ ഒരു സംഘം ചെങ്കോട്ടയിൽ കടന്ന് സിഖ് പതാക ഉയർത്തിയത്. ചെങ്കോട്ടയിൽ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ വൻനാശനഷ്‌ടം വരുത്തുകയും സിഖ് പതാക ഉയർത്തുകയും ചെയ്‌തിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ്.

സിദ്ദുവിനും മറ്റു മൂന്നുപേരെക്കുറിച്ചും വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഗുണ്ടാ രാഷ്ട്രീയ നേതാവായ ലഖ സിദാനയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സിദ്ദു ജനുവരി 25ന് രാത്രി സമരഭൂമിയിലെത്തി കർഷകരെ പ്രകോപിപ്പിച്ച് സമരം അക്രമസക്തമാക്കാൻ നേതൃത്വം നൽകിയതായി സ്വരാജ് ഇന്ത്യ ചീഫ് യോഗേന്ദ്ര യാദവ് ആരോപിച്ചിരുന്നു.

shortlink

Post Your Comments


Back to top button