GeneralLatest NewsMollywoodNEWS

‘ഇനി പഴയതുപോലെയല്ല, ഞങ്ങളുടേയെല്ലാം നേതാവാണ് അദ്ദേഹം’ ഉമ്മന്‍ ചാണ്ടിയെക്കുറിച്ചു രമേശ് പിഷാരടി

ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തുകൊണ്ട് കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ വേദിയിലേക്കെത്തിയിരിക്കുകയാണ് രമേശ് പിഷാരടി

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തുകൊണ്ട് കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ വേദിയിലേക്കെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ രമേശ് പിഷാരടി. ‘ഐശ്വര്യകേരള യാത്ര’ ഹരിപ്പാട് എത്തിയപ്പോഴാണ് വേദിയിൽ പിഷാരടി എത്തിയത്. താരത്തിനോട് ഉമ്മന്‍ ചാണ്ടിയുടെ ശബ്ദം അനുകരിക്കാന്‍ ആവശ്യപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് പിഷാരടി നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

രാഷ്ട്രീയ പ്രവേശം തുറന്നുപറഞ്ഞു കൊണ്ട് രമേശ് പിഷാരടിയുടെ വക പ്രസംഗവും വേദിയിൽ ഉണ്ടായിരുന്നു. ആ സമയത്ത് പിഷാരടിയോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടെ ശബ്ദം അനുകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മുന്‍പും ഒരുപാട് വേദികളില്‍ രമേശ് പിഷാരടി ഉമ്മന്‍ ചാണ്ടിയുടേതടക്കം മറ്റ് രാഷ്ട്രീയ നേതാക്കളുടേയും ശബ്ദം അനുകരിച്ചിട്ടുണ്ട്.

READ ALSO:29 വർഷങ്ങൾക്ക് മുമ്പ് , അവനൊരു തുണയുണ്ടായി; വിവാഹ വാർഷിക ആഘോഷവുമായി ലാൽ ജോസ്

എന്നാൽ ‘ഇനി പഴയതുപോലെയല്ല, ഞങ്ങളുടേയെല്ലാം നേതാവാണ് അദ്ദേഹം, ശബ്ദം അനുകരിക്കാന്‍ അനുവാദം വേണം’ എന്നായിരുന്നു രമേശ് പിഷാരടിയുടെ മറുപടി. ഉമ്മന്‍ ചാണ്ടി അനുവാദം നല്‍കുകയും പിഷാരടി അദ്ദേഹത്തിന്‍റെ ശബ്ദം അനുകരിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തെ അഭിമുഖീകരിക്കുന്ന രീതിയാണ് രമേശ് പിഷാരടി വേദിയില്‍ അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button