CinemaGeneralMollywoodNEWS

രാജമാണിക്യത്തിന്റെ സെറ്റിൽ വച്ചാണ് മമ്മുക്ക അത് കാണിച്ചു എല്ലാവരെയും ഞെട്ടിച്ചത്: മനോജ്.കെ.ജയൻ

പിന്നീട് മമ്മുക്ക എന്നെ വീട്ടിലേക്ക് വിളിക്കുകയും അദ്ദേഹത്തിൻ്റെ ലാപ്പിൽ നിന്ന് കുറേയധികം പഴയ സിനിമാഗാനങ്ങൾ എൻ്റെ ഐ പാഡിലേക്ക് സെൻഡ് ചെയ്തു തന്നു

അൻവർ റഷീദ് സംവിധാനം ചെയ്ത ‘രാജമാണിക്യം’ എന്ന സിനിമയുടെ സെറ്റിൽ മമ്മൂട്ടി ആദ്യമായി ഐ പാഡ് കൊണ്ടുവന്ന് ഞെട്ടിച്ച കഥ പറയുകയാണ് നടൻ മനോജ്.കെ.ജയൻ. പുത്തൻ ട്രെൻഡുകൾക്ക് പിന്നാലെ പോകുന്ന മമ്മൂട്ടിയെ താനും ചിലപ്പോഴൊക്കെ ഫോളോ ചെയ്യാറുണ്ടെന്നും, മമ്മുക്ക ഐ പാഡ് വാങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ താനും ചെന്നൈയിൽ നിന്ന് ഒരു ഐ പാഡ് വാങ്ങിയെന്നും തനിക്ക് അതിലേക്ക് പാട്ടുകൾ സെൻഡ് ചെയ്തു തന്നത് മമ്മൂട്ടിയാണെന്നും ഒരു ടോക് ഷോയിൽ സംസാരിക്കവേ മനോജ്.കെ.ജയൻ വ്യക്തമാക്കുന്നു

” ‘രാജമാണിക്യം’ എന്ന സിനിമയുടെ സെറ്റിലാണ് മമ്മുക്ക ഐ പാഡുമായി വരുന്നത്. അന്ന് എല്ലാവർക്കും അത് അദ്ഭുതമായിരുന്നു. മമ്മുക്ക എല്ലാവരെയും വിളിച്ച് കാണിച്ചു. ഗൾഫിൽ നിന്ന് ഒരു സുഹൃത്ത് അയച്ചു കൊടുത്തതാണ് മമ്മുക്കയ്ക്ക്. പുത്തൻ ട്രെൻഡുകൾക്ക് പിന്നാലെ പോകുന്ന നടനാണ് മമ്മുക്ക. അത് ഞാനും ഫോളോ ചെയ്യാറുണ്ട് .മമ്മുക്ക ഐ പാഡ് വാങ്ങിയപ്പോൾ ഞാനും ചെന്നൈയിൽ പോയി അത് വാങ്ങി. എന്നിട്ട് മമ്മുക്കയ വിളിച്ചു പറഞ്ഞു ഞാനും ഒരു ഐ പാഡ് വാങ്ങിയെന്ന്. പിന്നീട് മമ്മുക്ക എന്നെ വീട്ടിലേക്ക് വിളിക്കുകയും അദ്ദേഹത്തിൻ്റെ ലാപ്പിൽ നിന്ന് കുറേയധികം പഴയ സിനിമാഗാനങ്ങൾ എൻ്റെ ഐ പാഡിലേക്ക് സെൻഡ് ചെയ്തു തന്നു”.

shortlink

Related Articles

Post Your Comments


Back to top button