BollywoodGeneralLatest NewsNEWS

നടൻ ഹിരൺ ചാറ്റർജി ബിജെപിയിൽ ചേർന്നു

എനിക്ക്​ ബഹുമാനം ലഭിക്കുന്നിടത്തേക്ക്​ താന്‍ പോകാന്‍ ആഗ്രഹിക്കുന്നു, ഹിരണ്‍ ചാറ്റര്‍ജി

കൊല്‍ക്കത്ത: നടനും തൃണമൂല്‍ കോണ്‍ഗ്രസ്​ യുവജന വിഭാഗം നേതാവുമായ ഹിരണ്‍ ചാറ്റര്‍ജി പാര്‍ട്ടിവിട്ട്​ ബിജെപിയിൽ ചേർന്നു. വ്യാഴാഴ്​ച ബംഗാളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ റാലിക്കിടെയായിരുന്നു ഹിരണ്‍ ചാറ്റര്‍ജി ബി.ജെ.പിയില്‍ അംഗത്വമെടുത്തത്.

ബംഗാളി നടനായ യഷ്​ ദാസ്​ഗുപ്​ത ബി.ജെ.പിയില്‍ ചേര്‍ന്നതിന്​ പിന്നാലെയാണ്​ ഹിരണ്‍ ചാറ്റര്‍ജിയുടെ ബി.ജെ.പിയിലേക്ക് ചേക്കേറിയത്. അതേസമയം തൃണമൂല്‍ വിടുന്നകാര്യം ഹിരണ്‍ ചാറ്റര്‍ജി നേരത്തേ വ്യക്തമാക്കിയിരുന്നു. എനിക്ക്​ ബഹുമാനം ലഭിക്കുന്നിടത്തേക്ക്​ താന്‍ പോകാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഹിരണ്‍ ചാറ്റര്‍ജിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button