GeneralLatest NewsMollywoodNEWSSocial MediaVideos

ഓസ്ട്രേലിയൻ കടൽത്തീരത്ത് കൂടി പാട്ടും പാടി മഞ്ജു വാര്യർ ; വീഡിയോ

'എന്ന വിലയഴകേ' എന്ന് തുടങ്ങുന്ന റൊമാന്റിക് ഗാനം ആലപിച്ചിരിക്കുയാണ് മഞ്ജു

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജുവാര്യര്‍. അഭിനയവും നൃത്തവും മാത്രമല്ല തനിക്ക് പാട്ടു പാടാനും കഴിയുമെന്ന് താരം മുൻപേ തന്നെ തെളിയിച്ചിട്ടുണ്ട്. മഞ്ജു അടുത്തിടയിൽ പാടിയ കിം കിം എന്ന് തുടങ്ങുന്ന ഗാനം തരംഗമായി മാറിയിരുന്നു.

ഇപ്പോഴിതാ കാതലര്‍ ദിനം എന്ന സിനിമയിലെ ‘എന്ന വിലയഴകേ’ എന്ന് തുടങ്ങുന്ന റൊമാന്റിക് ഗാനം ആലപിച്ചിരിക്കുയാണ് മഞ്ജു. അതും സിനിമ ഷൂട്ട് ചെയ്ത അതേ ലൊക്കേഷനില്‍ നിന്നു തന്നെ. മെല്‍ബണിലെ ഗ്രേറ്റ് ഓഷ്യന്‍സില്‍ നിന്ന് പാടുന്ന വീഡിയോ മഞ്ജു തന്നെയാണ് പങ്കുവെച്ചത്. ‘ലൊക്കേഷന്‍ പാട്ടിനെ ഓര്‍മ്മപ്പെടുത്തുമ്പോള്‍!’എന്ന് കുറിച്ചുകൊണ്ടാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/CLleZLPJqpj/?utm_source=ig_web_copy_link

മഞ്ജു വാര്യരും സണ്ണി വെയ്നും മുഖ്യ വേഷങ്ങളിൽ എത്തുന്ന ‘ചതുർമുഖം’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രമാണ് ചതുർമുഖം.

കൂടാതെ മഞ്ജുവിനെ കേന്ദ്ര കഥാപാത്രമാക്കി മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബിജു മേനോൻ നായകനാകുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, സറീന വഹാബ്, സൈജു കുറുപ്പ്, അനു മോഹൻ, ദീപ്തി സതി എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തുന്നു.

സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. പി.സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോന്റെ നായികയായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

മോഹന്‍ലാലിനൊപ്പം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ബിജുമേനോനൊപ്പം ലളിതം സുന്ദരം, കാളിദാസ് ജയറാമിനൊപ്പം ജാക്ക് ആന്‍ഡ് ജില്‍ തുടങ്ങിയ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അടുത്ത് റിലീസിനായി കാത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button