CinemaGeneralLatest NewsMollywoodNEWS

“പ്രിയന്‍ ഓട്ടത്തിലാണ്”: ഷറഫുദ്ദീന്‍ – നൈല ഉഷ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ

ചിത്രത്തില്‍ ഹോമിയോ ഡോക്ടറായ പ്രിയന്‍ എന്ന കഥാപാത്രമായാണ് ഷറഫുദ്ദീന്‍ വേഷമിടുന്നത്

ഷറഫുദ്ദീനെയും നൈല ഉഷയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് പുതിയ ചിത്രം ഒരുക്കാനൊരുങ്ങി “കെയര്‍ ഓഫ് സൈറ ഭാനു” സംവിധായകന്‍ ആൻറ്റണി സോണി. “പ്രിയന്‍ ഓട്ടത്തിലാണ്” എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read Also: പൃഥ്വിരാജ് ചിത്രത്തിന് നായികമാരെ തേടുന്നു; 15 നും 18 നും മദ്ധ്യേ പ്രായമുള്ള പുതുമുഖങ്ങൾക്ക് അവസരം

“കോഹിനൂര്‍” താരം അപര്‍ണ ദാസ്, ബിജു സോപാനം, ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍, സ്പടികം ജോര്‍ജ്, അശോകന്‍, ഉമ കെ.പി എന്നീ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. പൂര്‍ണമായും കൊച്ചിയില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് മാര്‍ച്ച് 14ന് ആരംഭിക്കും.

Read Also: “വീണ്ടും പ്രണയത്തിൽ” – വനിതാ വിജയകുമാർ; പോസ്റ്റിന്‍റെ രഹസ്യം വെളിപ്പെടുത്തി താരം

ചിത്രത്തില്‍ ഹോമിയോ ഡോക്ടറായ പ്രിയന്‍ എന്ന കഥാപാത്രമായാണ് ഷറഫുദ്ദീന്‍ വേഷമിടുന്നത്. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ ഒരു പൊലീസ് സ്റ്റേഷനിലാണ് ആരംഭിക്കുന്നതെന്ന് സംവിധായകന്‍ ആൻറ്റണി സോണി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നൈല ഉഷയുടെ കഥാപാത്രം സസ്‌പെന്‍സ് ആണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

 

 

shortlink

Related Articles

Post Your Comments


Back to top button