GeneralLatest NewsMollywoodNEWSSocial Media

എന്റെ സീക്രട്ട് ക്രഷ് ഭാവനയാണ് ; തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദൻ

ഇഷ്ട നായിക ഭാവനയാണെന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട യുവനടനാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുളള ചിത്രങ്ങൾ എല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ സീക്രട്ട് ക്രഷ് ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഇൻസ്റ്റാഗ്രാമിൽ ആരാധകരുമായുളള ചോദ്യോത്തരവേളയിലാണ് ഉണ്ണി ഇക്കാര്യം തുറന്നു പറഞ്ഞത്.

നടി ഭാവനയുടെ പേരാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. ഭാവനയെക്കുറിച്ചുള്ള ചോദ്യത്തിന് എന്റെ ക്രഷ് എന്നായിരുന്നു മറുപടി. അതിന് പിന്നാലെ സീക്രട്ട് ക്രഷ് ആരാണെന്നുള്ള ചോദ്യം വന്നു. അതിനും ഭാവനയെയാണ് താരം ടാ​ഗ് ചെയ്തത്. കൂടാതെ ഇഷ്ട നായികയും ഭാവനയാണെന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.

മോഹന്‍ലാല്‍ മാസ് കാ ബാപ്പ് ആണെന്നും ദുല്‍ഖര്‍ വണ്ടി പ്രാന്തനാണെന്നും താരം കുറിച്ചു. പൃഥ്വിരാജിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ മികച്ച വ്യക്തിയും നടനുമാണ് അദ്ദേഹമെന്നും കൂടുതല്‍ സിനിമകള്‍ ഒരുമിച്ചു ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button