GeneralLatest NewsMollywoodNEWSSocial Media

പുതിയ ചിത്രവുമായി ജയറാം ; പ്രായം കുറഞ്ഞുകൊണ്ടിരിക്കുകയാണോ എന്ന് ആരാധകർ

വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ എടുത്ത ഫോട്ടോയാണ് ഇത്

മലയാളത്തിൽ മാത്രമല്ല സൗത്തിന്ത്യയിലെ ഏല്ലാ ഭാഷകളിലും കൈനിറയെ ആരാധകരുള്ള താരമാണ ജയറാം. 1988 ൽ അപരൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി താരം വളരെ വേഗം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ് പ്രേക്ഷകരുടേയും ജനപ്രി താരമായി മാറുകയായിരുന്നു. തെലുങ്കിലും താരം ചുവട് വെച്ചിട്ടുണ്ട്. അടുത്ത കാലത്ത് ജയറാമിന്റെ ലുക്ക് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ ജയറാമിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ജയറാം തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ എടുത്ത ഫോട്ടോയാണ് ഇത്.

https://www.instagram.com/p/CL_0NeqJpfu/?utm_source=ig_web_copy_link

അടുത്തകാലത്ത് പ്രായം കുറയുന്നതുപോലെയാണ് ജയറാമിനെ കാണുമ്പോഴെന്നാണ് എല്ലാവരും പറയുന്നത്. ഓരോ ദിവസവും കഴിയുമ്പോള്‍ ലുക്ക് ഗംഭീരമാകുന്നു. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്കും കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. നടൻ ടൊവിനോ തോമസും ജയറാമിന്റെ ചിത്രത്തിന് കമന്റ്റ് ചെയ്തിട്ടുണ്ട്.

പുത്തം പുതു കാലൈ എന്ന ചിത്രമാണ് ജയറാമിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ജയറാമിന്റെ അഭിനയം ഏറെ ആകര്‍ഷകമായിരുന്നു. എന്തായാലും ജയറാമിന്റെ ഫോട്ടോ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments


Back to top button