GeneralLatest NewsMollywoodNEWS

മലയാളത്തിന്റെ പ്രിയവില്ലന് കോവിഡ്, ആശുപത്രിയില്‍

ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്‌സയിലാണ് താരം.

സിഐഡി മൂസ, ചെസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ ബോളിവുഡ് നടനാണ് ആശിഷ് വിദ്യാര്‍ഥി. താരത്തിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോൾ. ഇന്‍സ്റ്റ​ഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് കോവിഡ് പോസിറ്റീവായ വിവരം അദ്ദേഹം ആരാധകരെ അറിയിച്ചത്. ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്‌സയിലാണ് താരം.

ഞാന്‍ ആ​ഗ്രഹിക്കാതിരുന്ന ഏക പോസിറ്റീവാണ് ഇത് എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവെച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ടെസ്റ്റ് ചെയ്യണമെന്നും തനിക്ക് കാര്യമായ ലക്ഷണങ്ങളൊന്നുമില്ലെന്നും അതിനാല്‍ ബുദ്ധിമുട്ടുകളൊന്നുമില്ലെന്നും താരം പറയുന്നു.

https://www.instagram.com/p/CMT9iLRjLMb/?utm_source=ig_embed

വേഗത്തിൽ സുഖം പ്രാപിച്ചു താരം തിരിച്ചെത്തട്ടെ എന്നാണു ആരാധകരുടെ ആശംസ

shortlink

Related Articles

Post Your Comments


Back to top button