GeneralLatest NewsMollywoodNEWS

രാഷ്ട്രീയ നയം ഇന്ന് വ്യക്തമാക്കുമെന്ന് നടന്‍ ആസിഫ് അലി

എന്നാൽ ആസിഫ് അലിയുടെ പുതിയ സിനിമയുടെ പ്രചരണ തന്ത്രമാണ് പുതിയ അറിയിപ്പെന്ന് ആരാധകർ

നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നയം ഇന്ന് വ്യക്തമാക്കുമെന്ന പ്രഖ്യാപനവുമായി നടന്‍ ആസിഫ് അലി. തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാഷ്ട്രീയ നയം അറിയിക്കുമെന്ന് ആസിഫ് അലി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആസിഫ് അലി ഇക്കാര്യം അറിയിച്ചത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ആശംസകളും താരം അറിയിച്ചു. എന്നാൽ ആസിഫ് അലിയുടെ പുതിയ സിനിമയുടെ പ്രചരണ തന്ത്രമാണ് പുതിയ അറിയിപ്പെന്ന് നിരവധി പേര്‍ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്‍റു ചെയ്തു. പുതിയ സിനിമയുടെ പ്രഖ്യാപനമാകും ഇന്ന് വൈകുന്നേരം നടക്കുകയെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം കൊല്ലം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുകേഷിന് വേണ്ടി ആസിഫ് അലി പരസ്യമായി പ്രചാരണത്തിനിറങ്ങിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button