CinemaComing SoonLatest NewsMollywoodNew ReleaseNEWS

ആസിഫ് അലിയുടെ ‘കുറ്റവും ശിക്ഷയും’

ആസിഫ് അലിയെ പ്രധാനകഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ‘കുറ്റവും ശിക്ഷയും’ ജൂലൈ രണ്ടിന് തിയേറ്ററുകളിലെത്തും. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. കുറ്റവും ശിക്ഷയുടെയും റിലീസിങ് പോസ്റ്റർ ചിത്രത്തിന്റെ ഒഫീഷ്യൽ പേജിലൂടെയും, ആസിഫ് അലി, ഷറഫുദ്ധീൻ, സണ്ണി വെയ്ൻ, സെന്തിൽ എന്നിവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

ഫിലിംറോൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺകുമാർ വി ആറാണ്‌ നിർമ്മാണം. ബി അജിത്കുമാർ എഡിറ്റിഗും സുരേഷ് കുമാർ ഛായാഗ്രാഹണംവും നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഡോൺ വിൻസെന്റാണ്. പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button