
ബാലതാരമായെത്തി മലയാളി പ്രേഷകരുടെ പ്രിയ താരമായി മാറിയ താരമാണ് എസ്തർ അനിൽ. ദൃശ്യ 2 പുറത്തിറങ്ങിയതോടെ എസ്തർ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ എസ്തർ ഇപ്പോൾ പങ്കുവെച്ച ചിത്രവും അതിന് നൽകിയ ക്യാപ്ഷനുമാണ് വൈറലാകുന്നത്.
സാരി അണിഞ്ഞുള്ള ചിത്രമാണ് എസ്തർ പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ ഒരു സേഫ്റ്റി പിൻ ഉപയോഗിച്ച് സാരിയുടുക്കാൻ പഠിച്ചിരിക്കുകയാണ് എന്ന പറയുകയാണ് എസ്തർ.
കറുത്ത സാരിയിൽ അതിസുന്ദരിയാണ് താരം. ഒരു സേഫ്റ്റി പിന്നുകൊണ്ട് സാരിയുടുക്കാൻ പഠിച്ചു, നേട്ടം എന്ന ഹാഷ്ടാഗിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.താരത്തെ പ്രശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇതിനു മുൻപും സാരിയിലുള്ള നിരവധി ചിത്രങ്ങളാണ് എസ്തർ പങ്കുവെച്ചിരിക്കുന്നത്.
Post Your Comments