AwardsGeneralLatest NewsNEWSOscar

ഈ പുരസ്കാരം ഞങ്ങളുടെ വുള്‍ഫിനുള്ളതാണ് ; ഒസ്കാർ വേദിയിൽ നിന്ന് വിളിച്ചു പറഞ്ഞ് മികച്ച നടി ഫ്രാന്‍സെസ് മെക്‌ഡൊര്‍മാന്‍ഡ്

വേദിയിൽ ഓരിയിട്ട് മികച്ച നടി ഫ്രാന്‍സെസ് മെക്‌ഡൊര്‍മാന്‍ഡ്

ഓസ്‍കറില്‍ നേട്ടം കൊയ്‍ത് ‘നൊമാഡ്‍ലാന്‍ഡ്’. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ‘നൊമാഡ്‍ലാന്‍ഡ്’ സ്വന്തമാക്കിയപ്പോള്‍ ചിത്രത്തിന്‍റെ സംവിധായിക ക്ലോയ് ഷാവോ മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും ഇതേ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം ഫ്രാന്‍സെസ് മെക്‌ഡൊര്‍മാന്‍ഡിനും ലഭിച്ചു.

”സാധ്യമാകുമ്പോള്‍ ഞങ്ങളുടെ സിനിമ നിങ്ങള്‍ വലിയ സ്ക്രീനിൽ കാണണം. തീയേറ്ററിലെ ഇരുട്ടിൽ തോളോടു തോള്‍ മുട്ടിയിരുന്ന് ഇവിടെ പ്രതിനിധീകരിക്കപ്പെട്ട എല്ലാ സിനിമകളും കാണാൻ അത് അധികം വൈകാതെ ഒരു ദിവസം സാധിക്കും. ഈ പുരസ്കാരം ഞങ്ങളുടെ വുള്‍ഫിനുള്ളതാണ്”,ഓസ്കാർ പുരസ്കാരം നേടിയ ശേഷം ഫ്രാന്‍സെസ് മെക്‌ഡൊര്‍മാന്‍ഡ് വേദിയിൽ ഇങ്ങനെ പറഞ്ഞു.

അതിനു ശേഷം അവര്‍ വേദിയിൽ ചെന്നായയെപോലെ ഓരിയിടുകയാണുണ്ടായത്. ഇത് കേട്ട് ഏവരും കരഘോഷം തീര്‍ത്തു. നൊമാഡ്‍ലാൻഡിന്‍റെ പ്രൊഡക്ഷൻ സൗണ്ട് മിക്സര്‍ ആയ മൈക്കള്‍ വുള്‍ഡ് സ്നൈഡര്‍ തന്‍റെ 35-ാം വയസ്സിൽ മരണമടഞ്ഞിരുന്നു, മാര്‍ച്ചിലായിരുന്നു സംഭവം. അദ്ദേഹത്തിനുള്ള ആദരവായിട്ടായിരുന്നു ഫ്രാന്‍സെസ് മെക്‌ഡൊര്‍മാന്‍ഡിന്‍റെ ഓരിയിടൽ.

ജെസീക്ക ബ്രൂഡര്‍ എഴുതിയ ‘നൊമാഡ്‍ലാൻഡ്: സര്‍വൈവിങ് അമേരിക്ക ഇന്‍ ദി ട്വന്‍റി-ഫേഴ്സ്റ്റ് സെഞ്ച്വറി’ എന്ന പുസ്തകത്തെ ആദാരമാക്കി ഒരുക്കിയിട്ടുള്ളതാണ് ചിത്രം. മൂന്നാം തവണയാണ് ഫ്രാൻസെസ് മെക്ഡൊര്‍മാൻഡിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിക്കുന്നത്. 97-ൽ ഫാര്‍ഗോ എന്ന സിനിമയിലെ പ്രകടനത്തിലൂടേയും 2018ൽ ത്രീ ബിൽബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ബിങ്, മിസോറി എന്ന സിനിമയിലൂടെയും മികച്ച നടിക്കുള്ള ഓസ്കാര്‍ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. മികച്ച സംവിധാനത്തിനുള്ള പുരസ്കാരം നേടുന്ന ആദ്യ ഏഷ്യന്‍ വംശജയാണ് ചൈനക്കാരിയായ ക്ലോയ് ഷാവോ.

മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം രണ്ടാം തവണയാണ് ഒരു വനിതയെ തേടിയെത്തുന്നത്. ദ ഹര്‍ട്ട് ലോക്കര്‍ എന്ന ചിത്രത്തിലൂടെ 2008ൽ കാതറിന്‍ ബിഗ് ലോവാണ് ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button