GeneralLatest NewsNEWSSocial Media

കോവിഡ് ; ചലച്ചിത്ര നിരൂപകനും മാധ്യമ പ്രവർത്തകനുമായ രാജീവ് മസന്തിന്റെ നില ഗുരുതരം

തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇപ്പോൾ അദ്ദേഹം

മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന പ്രശസ്ത ചലച്ചിത്ര നിരൂപകനും മാധ്യമ പ്രവര്‍ത്തകനുമായ രാജീവ് മസന്ത് മസന്തിന്റെ നില ഗുരുതരാമെന്ന് റിപ്പോർട്ട്. മുംബൈയിലെ കോകിലബിന്‍ ആശുപത്രിയിലാണ് മസന്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ശരീരത്തിലെ ഓക്‌സിജന്‍ നില കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇപ്പോൾ അദ്ദേഹം.

ബോളിവുഡ് താരങ്ങളായ ദിയ മിര്‍സ, സുനില്‍ ഷെട്ടി, റിച്ച ഛദ്ദ, ബിപ്പാഷ ബസു എന്നിവര്‍ അദ്ദേഹത്തിന്റെ രോഗം വേഗം ഭേദമാകട്ടെ എന്ന് ട്വീറ്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments


Back to top button