CinemaGeneralKollywoodLatest NewsNEWS

ഷൈൻ ടോം ചാക്കോ തമിഴിലേക്ക് ; അരങ്ങേറ്റം വിജയ്‌ക്കൊപ്പം ‘ദളപതി 65’ യിലൂടെ

മലയാളി നടി അപർണ ദാസും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

മലയാളി പ്രേഷകരുടെ പ്രിയ നടൻ ഷൈൻ ടോം തമിഴിലേക്ക് ചുവടുവെയ്ക്കുന്നു. വിജയ്‌യെ നായകനാക്കി സൺ പിക്ചേർസ് നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് താരം എത്തുന്നത്. വിജയ്‌യുടെ 65 -മാത്ത് ചിത്രമാണ് താത്കാലികമായി പേര് നൽകിയിരിക്കുന്ന ‘ദളപതി 65’. ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി നടി അപർണ ദാസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മനോഹരം, ഞാന്‍ പ്രകാശന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് അപര്‍ണ. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായിക. കോമഡി എന്റര്‍ടെയ്‌നര്‍ ആകും ചിത്രമെന്നാണ് സൂചനകള്‍. നയന്‍താര ചിത്രം കോലമാവ് കോകില ഒരുക്കിയ സംവിധായകനാണ് നെല്‍സണ്‍ ദിലീപ്കുമാര്‍. ശിവകാര്‍ത്തികേയനെ നായകനായകനാക്കി ഒരുക്കിയ ഡോക്ടര്‍ എന്ന ചിത്രമാണ് സംവിധായകന്റേതായി റിലീസിന് ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button