GeneralLatest NewsMollywoodNEWSSocial Media

നിസ്വാർത്ഥമായ സ്നേഹത്തിന്റെ നിർവ്വചനമാണ് എന്റെ സുന്ദരി ഉമ്മിച്ചീ ; മാതൃദിനാശംസകളുമായി ദുൽഖർ

നിങ്ങളുടെ മകനായി ജനിക്കാനായത് അനുഗ്രഹമായി കരുതുന്നു എന്നും ദുൽഖർ കുറിക്കുന്നു

മാതൃദിനത്തിൽ ഉമ്മ സുൽഫത്തിന് ആശംസകളുമായി നടൻ ദുൽഖർ സൽമാൻ. നിസ്വാർത്ഥ സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും നിർവചനമാണ് ഉമ്മയെന്നും തങ്ങളെയെല്ലാം ഒന്നിച്ച് നിർത്തുന്ന ശക്തിയാണെന്നും ദുൽഖർ ഉമ്മച്ചിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.

‘നിസ്വാർത്ഥ സ്നേഹത്തിന്റെ നിർവചനമാണ്, സൗന്ദര്യത്തിന്റെയും സൗകുമാര്യതയുടെയും സംക്ഷിപ്ത രൂപമാണ്. ഞങ്ങളെയെല്ലാം ഒന്നിച്ച് നിർത്തുന്ന ശക്തി. ഞങ്ങളെക്കുറിച്ച് ഏറ്റവും അധികം ആശങ്കപ്പെടുന്ന വ്യക്തി. അവർ തന്നെക്കാൾ ഞങ്ങൾക്ക് സ്ഥാനം നൽകുന്നു. ഒരു നിമിഷം പോലും വിശ്രമിക്കാതെ ഒരേസമയം നിരവധി ജോലികൾ ചെയ്തു തീർക്കുന്നു. വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിന് അപ്പുറമാണ് എന്റെ സുന്ദരി ഉമ്മിച്ചി.മാതൃദിനാശംസകൾ’ ദുൽഖർ സൽമാൻ കുറിച്ചു.

ഏറ്റവും മഹത്തായ സ്നേഹം, സുലുകുട്ടി തുടങ്ങിയ ഹാഷ് ടാഗോടെയാണ് ദുൽഖർ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. നിങ്ങളുടെ മകനായി ജനിക്കാനായത് അനുഗ്രഹമായി കരുതുന്നു എന്നും ദുൽഖർ കുറിക്കുന്നു. നടന്റെ ആശംസ പോസ്റ്റിന് താഴെ നിരവധിപേർ കമന്റുകളുമായി എത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button