GeneralLatest NewsMollywoodNEWS

ദയവ് ചെയ്ത് കേസ് പിൻവലിച്ചു പോസ്റ്റ് റിമൂവ് ചെയ്യുമോ? നിർമ്മൽ പാലാഴിയോട് പ്രമുഖ മാധ്യമം

ഒരു പ്രശ്നം വന്നപ്പോൾ കട്ടക്ക് കൂടെ നിന്ന എല്ലാ പ്രിയ സഹോദരങ്ങൾക്ക് ഒരായിരം നന്ദി

മലയാളത്തിലെ ഹാസ്യ താരങ്ങളിൽ ശ്രദ്ധേയനാണ് നിർമ്മൽ പാലാഴി. സോഷ്യൽ മീഡിയയിൽ സജീവമായ താരം കഴിഞ്ഞ ദിവസം കുടുംബത്തിനൊപ്പമുള്ള ചിത്രത്തിനൊപ്പം ജീവിതത്തിലെ പഴയകാര്യങ്ങൾ പങ്കുവച്ചു എത്തിയിരുന്നു. എന്നാൽ ഈ പോസ്റ്റ് ന്യൂസ് ആക്കിയ ഒരു ഓൺലൈൻ മാധ്യമം റീച്ചിന് വേണ്ടി നൽകിയ ഹെഡിങ് താരത്തെ അപമാനിക്കുന്ന രീതിയിൽ ആയിരുന്നു. ഇതിനെതിരെ പരാതി നൽകിയിരിക്കുകയാണ് നിർമ്മൽ.

പരാതി നൽകിയതിന് പിന്നാലെ ചാനൽ പരാതിയും പോസ്റ്റും പിൻവലിക്കണമെന്നു പറഞ്ഞു വിളിച്ചതായി താരം സമൂഹമാധ്യമത്തിൽ കുറിച്ചു.

പോസ്റ്റ് പൂർണ്ണ രൂപം

എന്നെയും കുടുംബത്തെയും അപമാനിച്ചുള്ള പോസ്റ്റ് ഞാൻ പേജിൽ ഇട്ടപ്പോൾ ശരിക്കും എല്ലാവരും കൂടെനിന്നു അവരുടെ അക്കൗണ്ട് റിപ്പോർട്ട് ചെയ്തു ഞാൻ സൈബർല് പരാതിയും നൽകി. പിനീട് +919544105505 ഈ നമ്പറിൽ നിന്നും അവർ വിളിച്ചു അവിടെ പുതിയതായി വന്ന ഒരാൾക്ക് പറ്റിയ മിസ്റ്റേക്ക് ആണ് ദയവ് ചെയ്ത കേസ് പിൻവലിച്ചു പോസ്റ്റ് റിമൂവ് ചെയ്യുമോ എന്നും ചോദിച്ചു എനിക്ക് പറ്റിയില്ല എന്ന് പറയാനെ തോന്നിയുള്ളൂ.
ഒരു പ്രശ്നം വന്നപ്പോൾ കട്ടക്ക് കൂടെ നിന്ന എല്ലാ പ്രിയ സഹോദരങ്ങൾക്ക് ഒരായിരം നന്ദി😍😍😍🙏🙏😘😘😘

https://www.facebook.com/actornirmalpalazhi/posts/333003618187164

shortlink

Related Articles

Post Your Comments


Back to top button