CinemaGeneralKollywoodLatest NewsMovie GossipsNEWSTollywood

തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി വിജയ് ; പിറന്നാൾ ദിനത്തിൽ ഔദ്യോഗിക പ്രഖ്യാപനം

എന്നാല്‍ പ്രോജക്റ്റിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ എത്തിയിട്ടില്ല

ഇളയ ദളപതി വിജയ് തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകൻ വംശി പൈഡിപ്പള്ളിയുടെ പുതിയ ചിത്രത്തിലാണ് വിജയ് അഭിനയിക്കുക.

വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രമായ ഇത് നിര്‍മ്മിക്കുന്നത് പ്രശസ്‍ത നിര്‍മ്മാതാവായ ദില്‍ രാജു ആയിരിക്കും. പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ ട്വിറ്ററിലൂടെ വിവരം സ്ഥിരീകരിച്ചതോടെ #Thalapathy66 എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിട്ടുണ്ട്.

എന്നാല്‍ പ്രോജക്റ്റിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ എത്തിയിട്ടില്ല. വിജയ്‍യുടെ പിറന്നാളായ ജൂണ്‍ 22ന് ഈ പ്രോജക്റ്റ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്ന് കരുതപ്പെടുന്നു.

shortlink

Related Articles

Post Your Comments


Back to top button