GeneralLatest NewsMollywoodNEWSSocial Media

വിദ്യാഭ്യാസ യോഗ്യത എത്രയുണ്ട്?: സർട്ടിഫിക്കറ്റുകളുടെ ചിത്രവുമായി അഹാന

എൽ.കെ.ജി. മുതൽ പ്ലസ് ടു വരെ കേരളത്തിൽ പഠിച്ച അഹാന ഉന്നതവിദ്യാഭ്യാസം നേടിയത് കേരളത്തിന് പുറത്താണ്

തിരുവനന്തപുരം : പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും കുറിപ്പുമെല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയിൽ അഹാന നൽകിയ മറുപടികളാണ് ശ്രദ്ധേയമാകുന്നത്. സംവാദത്തിനിടയിൽ ഒരാൾ അഹാനയോട് വിദ്യാഭ്യാസ യോഗ്യത എത്രയുണ്ട് എന്ന് ചോദിക്കുകയും അതിന് തെളിവ് സഹിതം ഉത്തരം നൽകുകയും താരം ചെയ്തു.

എൽ.കെ.ജി. മുതൽ പ്ലസ് ടു വരെ കേരളത്തിൽ പഠിച്ച അഹാന ഉന്നതവിദ്യാഭ്യാസം നേടിയത് കേരളത്തിന് പുറത്താണ്. വിഷ്വൽ കമ്യൂണിക്കേഷൻ ബിരുദധാരിയാണ് അഹാന. അഡ്വർടൈസിംഗ് ആൻഡ് മാർക്കറ്റിംഗ് വിഷയത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. മണിമണി പോലുള്ള ഇംഗ്ലീഷിന് പ്രധാന കാരണം കോൺവെന്റ് സ്കൂളിലെ പഠനം തന്നെയാണ്.

ഉന്നതവിദ്യാഭ്യാസത്തിന്റെ സർട്ടിഫിക്കറ്റുകളുമായി നിൽക്കുന്ന തന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് അഹാന മറുപടി കൊടുത്തത്.

shortlink

Related Articles

Post Your Comments


Back to top button