GeneralLatest NewsMollywoodNEWSSocial Media

ഇത് മോശമാണ്: വലിയ പൊട്ടിലൂടെയല്ല സ്ത്രീശാക്തീകരണമെന്ന ഉണ്ണി മുകുന്ദന്റെ പോസ്റ്റിനെതിരെ ജിയോ ബേബി

ഉണ്ണി മുകുന്ദനെതിരെ ജിയോ ബേബി

ആത്മബലത്തിന്റെയും ജീവിതവിജയത്തിന്റെയും മാതൃകയായ വര്‍ക്കല സബ് ഇന്‍സ്പെക്ടർ ആനി ശിവയെ പ്രശംസിച്ച് ഉണ്ണി മുകുന്ദന്‍ പങ്കുവെച്ച കുറിപ്പിനെതിരെ സംവിധായകൻ ജിയോ ബേബി. സ്ത്രീശാക്തീകരണം വലിയ പൊട്ടിലൂടെയല്ല സ്വപ്‌നങ്ങളിലൂടെയാണ് സാധ്യമാവുക എന്ന ഉണ്ണിയുടെ പോസ്റ്റിനെതിരെയാണ് ജിയോ ബേബി പ്രതികരിച്ചിരിക്കുന്നത്. ഇത് മോശം പോസ്റ്റാണ് എന്നാണ് ജിയോ ബേബി കമന്റ് ചെയ്തിരിക്കുന്നത്.

‘പ്രിയപ്പെട്ട ഉണ്ണി.. ഇത് മോശം പോസ്റ്റാണ്’, എന്നാണ് ജിയോ ബേബിയുടെ കമന്റ്. ഫെമിനിസ്റ്റുകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണ് ഉണ്ണിയുടെ പോസ്റ്റ് എന്നാണ് ആക്ഷേപം. ഇതേ തുടര്‍ന്നാണ് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ജിയോ ബേബി മോശം പോസ്റ്റാണെന്ന് കമന്റ് ചെയ്തത്.

കമന്റിന് പിന്നാലെ ജിയോ ബേബിയെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി കമന്റുകള്‍ വന്നിരുന്നു. എന്താണ് ഈ പോസ്റ്റില്‍ മോശമെന്നാണ് ചിലരുടെ ചോദ്യം. എന്നാൽ ജിയോ ബേബി കമന്റുകള്‍ക്ക് മറുപടി കൊടുത്തിട്ടില്ല.

https://www.facebook.com/IamUnniMukundan/posts/340701107424091

 

shortlink

Related Articles

Post Your Comments


Back to top button