CinemaGeneralLatest NewsMovie GossipsNEWSTollywood

ലൂസിഫറിന്റെ തെലുങ്ക് ചിരഞ്‍ജീവി ഉപേക്ഷിച്ചോ? മറുപടിയുമായി എസ് തമൻ

ചിരഞ്‍ജീവി നായകനാകുന്ന സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എസ് തമനാണ്

ഹൈദരാബാദ് : മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. ഗംഭീര വിജയം നേടിയ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് വരുമെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ അടുത്തിടയിൽ ചിത്രത്തിന്റെ റീമേക്ക് ഉപേഷിച്ചുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സിനിമയുടെ സംഗീത സംവിധായകൻ എസ് തമൻ വിശദീകരണവുമായി നേരിട്ടെത്തിയിരിക്കുകയാണ്.

ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും. സിനിമയുടെ ജോലികള്‍ തുടങ്ങിയെന്നും എസ് തമൻ അറിയിച്ചു. ചിരഞ്‍ജീവി നായകനാകുന്ന സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എസ് തമനാണ്. ഫോട്ടോയും എസ് തമൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്. .

 

shortlink

Related Articles

Post Your Comments


Back to top button