GeneralLatest NewsMollywoodNEWS

ദിലീപിന്റെ ആ വരുമാനം കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന്: സംവിധായകന്റെ വാക്കുകൾ വൈറൽ

ദിലീപ് ജയിലിലായിരുന്ന സമയത്ത് കാര്‍ ഓടിയിരുന്നില്ല

കൊച്ചി : ഹാസ്യ വേഷങ്ങളിലൂടെയും സംവിധായകനായും ശ്രദ്ധനേടിയ നടൻ കൊച്ചിന്‍ ഹനീഫ ഓര്‍മ്മയായിട്ട് 11 വര്‍ഷങ്ങള്‍ പിന്നിട്ടു. ഹനീഫയുടെ മരണത്തോടെ പ്രതിസന്ധിയിലായ കുടുംബത്തെ ഇപ്പോള്‍ സഹായിക്കുന്നത് നടൻ ദിലീപ് മാത്രമാണ്. അതിനെക്കുറിച്ചു സംവിധായകന്‍ ശാന്തിവിള ദിനേശ് തുറന്നു പറഞ്ഞ വാക്കുകൾ മീഡിയയിൽ വൈറൽ.

read also: എം ജി രാധാകൃഷ്‍ണൻ ഓർമ്മദിനത്തിൽ കുറിപ്പുമായി കെ എസ് ചിത്ര

ശാന്തിവിള ദിനേശ് പറയുന്നതിങ്ങനെ.. ” പട്ടണം റഷീദിനെ കാണാന്‍ വേണ്ടി ഒരിക്കല്‍ എറണകുളത്ത് പോയിരുന്നു. എന്നാല്‍ വഴി അറിയാത്തത് കൊണ്ട് ചുറ്റിക്കറങ്ങി. പിന്നീട് ലൊക്കേഷനില്‍ നിന്ന് ഒരു കാര്‍ വന്നാണ് അന്ന് തങ്ങളെ കൊണ്ട് പോയത്. വൈകുന്നേരമായിരുന്നു അവിടെ നിന്ന് തിരികെ വന്നത്. റെയില്‍വെ സ്റ്റേഷന്‍ വരെ പോകാനായി ഒരു കാര്‍ ഏര്‍പ്പാടാക്കി തന്നിരുന്നു. തന്നെ കാറിലേയേക്ക് കൂട്ടിക്കൊണ്ട് പോയത് ദിലീപിന്റെ കൂടെയുള്ള അപ്പുണ്ണിയായിരുന്നു. അദ്ദേഹം എന്നെ കാറില്‍ കൊണ്ട് ചെന്ന് ഇരുത്തി. കാറില്‍ ഡ്രൈവറുണ്ട്. അദ്ദേഹമാണ് ദിലീപ് കൊച്ചിന്‍ ഹനീഫയുടെ കുടംബത്തിന് ചെയ്ത് കൊടുക്കുന്ന സഹായങ്ങളെ കുറിച്ച്‌ തന്നോട് പറഞ്ഞത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള കാറായിരുന്നു അത്. ആ കാറില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിനാണ് നല്‍കുന്നത്. ദിലീപ് ജയിലിലായിരുന്ന സമയത്ത് കാര്‍ ഓടിയിരുന്നില്ല. അത്രയും ദിവസം ഹനീഫയുടെ കുടംബത്തിന് പൈസ കൊടുക്കാന്‍ കഴിഞ്ഞില്ല. മൂന്ന് മൂന്നര ലക്ഷം രൂപ കൊടുത്താണ് കാര്‍ വീണ്ടും ശരിയാക്കായത്. അതിന്‍റെ പണവും ദിലീപ് ആയിരുന്നു നല്‍കിയിരുന്നതെന്നും ഡ്രൈവര്‍ പറഞ്ഞു.”

shortlink

Related Articles

Post Your Comments


Back to top button