BollywoodGeneralKollywoodLatest NewsNEWSSocial Media

എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല: തറയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ലോകപ്രശസ്തയുടെ ചിത്രവുമായി മാധവൻ

വീട്ടിലെ അടുക്കളയിൽ തറയില്‍ ഇരുന്ന് ഭക്ഷണം കളിക്കുന്ന സായികോം മീരബായ് ചാനുവിന്റെ ചിത്രമാണിത്

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് മാധവൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങളും കുറിപ്പുമെല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ മാധവൻ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പുമാണ് ചർച്ചയാവുന്നത്. ലോകപ്രശസ്തയായ ഒരു വ്യക്തിയുടെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. അത് മറ്റാരുമല്ല, ടോക്കിയോ 2020 ഒളിബിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയ വെയ്റ്റ് ലിഫ്റ്റര്‍ സായികോം മീരബായ് ചാനുവിന്റെ ചിത്രമാണ് മാധവൻ പങ്കുവെച്ചത്.

വീട്ടിലെ അടുക്കളയിൽ തറയില്‍ ഇരുന്ന് ഭക്ഷണം കളിക്കുന്ന സായികോം മീരബായ് ചാനുവിന്റെ ചിത്രമാണിത്. ഈ ചിത്രം കണ്ടിട്ട് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് മാധവൻ പറയുന്നു. ‘ഇത് വിശ്വസിക്കാന്‍ കഴിയില്ല. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല’ എന്നാണ് മാധവന്‍ ട്വിറ്ററില്‍ എഴുതിയത്.

ഒരുപാട് ദാരിദ്രവും പ്രതിസന്ധിയും മറികടന്നാണ് സായികോം മീരബായ് ചാനു തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് എന്ന് പറഞ്ഞുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഈ ഫോട്ടോ പ്രചരിയ്ക്കുന്നത്. വെള്ളിമെഡല്‍ നേടി, വീട്ടില്‍ തിരിച്ചെത്തിയ ശേഷമുള്ള മറ്റൊരു ചിത്രം മീരബായി തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചിരുന്നു. ‘രണ്ട് വര്‍ഷത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തി, വീട്ടിലെ ഭക്ഷണം കഴിക്കുമ്പോഴുള്ള ആ ചിരി’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മീരബായി ഫോട്ടോ പങ്കുവച്ചത്. നിരവധിപേരാണ് താരത്തിന് ആശംസയുമായി എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button