GeneralLatest NewsMollywoodNEWSSocial Media

‘ഹാക്കറിൽ നിന്നും ഫേസ്ബുക്ക് പേജിനെ രക്ഷിച്ചു’: അക്കൗണ്ട് തിരികെ കിട്ടിയെന്ന് മുരളി ഗോപി

കഴിഞ്ഞ ദിവസമാണ് താരത്തിന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടത്

ഹാക്ക് ചെയ്യപ്പെട്ട തന്റെ ഫേസ്ബുക്ക് പേജ് തിരിച്ചു കിട്ടിയെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം ഇൻസ്റ്റഗ്രാമിലൂടെ മുരളി അറിയിച്ചത്. പ്രൊഫൈൽ ഫോട്ടോ മാറ്റുകയും പകരം മുരളിയുടെ പിതാവ് കൊടിയേറ്റം ഗോപിയുടെ ചിത്രം പോസ്റ്റ് ചെയ്യുകയും, വിചിത്രമായ ഏതാനും പോസ്റ്റുകൾ ഇടുകയും ചെയ്തതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം നടൻ അറിയുന്നത്.

‘ഒരു ഭീകര ഹാക്കിങ്ങിന് ശേഷം വീണ്ടും എന്റെ എഫ്ബി പേജ് തിരിച്ചെത്തിയിരിക്കുകയാണ്. സംഭവം എന്നെ നേരത്തെ തന്നെ അറിയിച്ച എല്ലാവര്‍ക്കും നന്ദി. ഫേസ്ബുക്ക് പേജ് തിരിച്ച് കിട്ടുന്നതില്‍ സഹായിച്ച എഫ്ബി ടീമിനും നന്ദി അറിയിക്കുന്നു’, എന്ന് മുരളി ​ഗേപി കുറിച്ചു.

https://www.facebook.com/murali.gopy/posts/491767608972276

അതേസമയം, കുരുതിയാണ് റിലീസ് ചെയ്യാനിരിക്കുന്ന മുരളി ഗോപിയുടെ സിനിമ. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ചിത്രം ഓഗസ്റ്റ് 11നാണ് ആമസോണില്‍ റിലീസ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button