GeneralLatest NewsMollywoodNEWSSocial Media

അമ്മയായ ശേഷം പുതിയ ഫോട്ടോഷൂട്ടുമായി മിയ: ചിത്രങ്ങൾ കാണാം

അമ്മമാർക്കുള്ള പ്രത്യേക വസ്ത്രങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് മിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്

പ്രേഷകരുടെ പ്രിയ നടിയാണ് മിയ. സീരിയലിൽ നിന്ന് സിനിമയിലേക്കെത്തിയ താരം ചെറിയ വേഷങ്ങളാണ് ആദ്യം ചെയ്തു വന്നത്. എന്നാൽ പിന്നീട് ബിജു മേനോന്റെ നായികയായി ചേട്ടായീസ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച മിയ പിന്നീട് നിരവധി ചിത്രങ്ങളിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിവാഹ ശേഷവും മിയ സിനിമകളിൽ സജീവമാണ്. അടുത്തിടയിലാണ് താരത്തിന് ഒരു മകൻ പിറന്നത്. കുഞ്ഞു ജനിച്ച് മാസങ്ങൾക്ക് ശേഷമാണ് താരം അമ്മയായ വിവരം പുറംലോകത്തിനെ അറിയിച്ചത്. ഇപ്പോഴിതാ അമ്മയായതിനു ശേഷം പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് മിയ.

അമ്മമാർക്കുള്ള പ്രത്യേക വസ്ത്രങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഫാഷൻ വസ്ത്രങ്ങൾ എന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും ഇതെല്ലാം കൈക്കുഞ്ഞുങ്ങളുള്ള അമ്മമാർക്ക് സൗകര്യപ്രദമായ നിലയിൽ ധരിക്കാനുള്ളവയാണ്. എന്നാൽ ഫാഷന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല താനും.’–മിയ പറയുന്നു.

https://www.instagram.com/p/CSPNA28B8no/?utm_source=ig_web_copy_link

ലൂക്കാ ജോസഫ് ഫിലിപ്പ് എന്നാണ് മിയ മകന് നൽകിയിരിക്കുന്ന പേര്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12–നായിരുന്നു മിയയുടെയും ആഷ്‍വിന്‍ ഫിലിപ്പിന്‍റെയും വിവാഹം.

shortlink

Related Articles

Post Your Comments


Back to top button