GeneralLatest NewsMollywoodNEWSSocial Media

ഇങ്ങേര് പീഡനത്തിന് ഇരയായാൽ എന്നെ കുറ്റം പറയരുത്, അതിരുവിട്ട സ്നേഹപ്രകടനവുമായി ആരാധിക: വിമർശനവുമായി സോഷ്യൽ മീഡിയ

ഒരു നടിയുടെ ചിത്രത്തിന് ഇങ്ങനെ പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ എന്നും, സ്ത്രീകൾക്കും പുരുഷൻമാർക്കും ഇരട്ട നീതി പാടില്ല എന്നും യുവതിയുടെ പോസ്റ്റിന് ചിലർ കമന്റ് ചെയ്യുകയായിരുന്നു

നടൻ മമ്മൂട്ടിയുടെ പുത്തൻ ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ദുൽഖർ ഉൾപ്പടെയുള്ള താരങ്ങൾ മമ്മൂട്ടിയുടെ ചിത്രം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഒരു മമ്മൂട്ടി ആരാധികയുടെ ഫേസ്ബുക്ക് കുറിപ്പാണ്. അതിരുവിട്ട ആരാധികയുടെ സ്നേഹപ്രകടനം നിറഞ്ഞ പോസ്റ്റ് മമ്മൂട്ടി ഫാൻസ്‌ ഏറ്റെടുത്തതോടെയാണ് സംഭവം വൈറലായി മാറിയത്. മമ്മൂക്ക വല്ലോ പീഡനത്തിനിരയായാൽ തന്നെ കുറ്റം പറയരുത് എന്ന ആരാധികയുടെ വാചകമാണ് വിമർശനത്തിനിടയാക്കിയത്.

ഒരു നടിയുടെ ചിത്രത്തിന് ഇങ്ങനെ പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ എന്നും, സ്ത്രീകൾക്കും പുരുഷൻമാർക്കും ഇരട്ട നീതി പാടില്ല എന്നും യുവതിയുടെ പോസ്റ്റിന് ചിലർ കമന്റ് ചെയ്യുകയായിരുന്നു.

‘നടിയുടെ ഫോട്ടോ വച്ചു ഒരു പുരുഷൻ പീഡിപ്പിച്ചാൽ കൊള്ളാം, മതിൽ ചാടണം എന്ന് പറഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കും എന്ന് ചിന്തിച്ചു നോക്കുക. സ്ത്രീകൾക്കും പുരുഷൻമാർക്കും ഇരട്ട നീതി പാടില്ല’, എന്നാണ് ചിലർ പോസ്റ്റിന് മറുപടിയിട്ടത്. മമ്മൂട്ടിയുടെ ഫാൻസ്‌ ഗ്രൂപ്പിലും ഈ പോസ്റ്റ് ഷെയർ ചെയ്യപ്പെട്ടു.

വിമർശനത്തിനിടയാക്കിയ ആരാധികയുടെ കുറിപ്പ് ഇങ്ങനെ:

‘ഇങ്ങേരുടെ വീട്ടിലെ മതിലിന്‍റെ പൊക്കം ഒരുപാട് കൂടുതൽ ആണോ ആവോ. അല്ല പൊക്കം എത്ര എന്നൊരു ഊഹം ഉണ്ടേൽ മതിൽ ചാടാൻ എളുപ്പമായിരുന്നു. അല്ല ഇങ്ങേരുടെ വീട്ടിൽ പട്ടിയുണ്ടാകുമോ. അല്ല കഷ്ടപ്പെട്ട് മതില് ചാടിയിട്ട് പട്ടിയുടെ കടിയും കൊണ്ട് വന്നിട്ട് കാര്യമില്ലലോ, അല്ലെ ഇങ്ങേരു ഇങ്ങനെ ഒക്കെ തുടങ്ങിയാൽ മനുഷ്യൻ മതിൽ ചാടാതെയിരിക്കുന്നതെങ്ങനെയാണ്. പിന്നെ ഒരു കാര്യം പറഞ്ഞേക്കാം ഇയ്യാൾ വല്ല പീഡനത്തിന് ഇരയായാൽ എന്നെ കുറ്റം പറയരുത്, ഇമ്മാതിരി പ്രേലോഭിപ്പിച്ചാൽ ആരായാലും ഒന്ന് സ്നേഹിച്ചു പോകും പുല്ല്’, എന്നാണ് മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് ആരാധിക ഫേസ്ബുക്കിൽ കുറിച്ചത്.

എന്നാൽ പോസ്റ്റിനെതിരെ കമന്റുകൾ വന്നതോടെ യുവതി പിന്നീട് പോസ്റ്റിലെ പീഡനം എന്നത് മാറ്റി സ്നേഹബന്ധം എന്ന് തിരുത്തുകയും ചെയ്തു. എന്നാൽ താൻ എഴുതിയതിൽ എന്താണ് തെറ്റ് എന്ന് ചോദിച്ച് യുവതി മറ്റൊരു കുറിപ്പും പങ്കുവെച്ചു.

‘പീഡനം എന്ന് കേട്ട ഉടനെ സെക്സ് ചിന്തിച്ചു കൂട്ടിയിട്ട് എന്തിനാവോ എന്‍റെ മണ്ടക്ക് കയറുന്നത്. പീഡനം എന്നാൽ ഉപദ്രവിക്കുക എന്നാണ് അർത്ഥം. അതായത് ഞാൻ അല്ലെങ്കിൽ മറ്റൊരു ആൾ ഒന്ന് ദേഷ്യം പിടിച്ചു സംസാരിച്ചത് മറ്റൊരാൾക്ക മാനസിക വിഷമം ഉണ്ടായെങ്കിൽ അതും മാനസിക പീഡനം ആണ്. മമ്മൂക്കയെ കണ്ടപ്പോൾ എനിക്ക് ഒരു കടി കൊടുക്കാൻ തോന്നിയാൽ അതും പീഡനം ആണ്. അല്ലാതെ ഇഷ്ടം ഇല്ലാതെ ചെയ്യുന്ന സെക്സ് മാത്രമല്ല പീഡനം. കുറെ പേരുണ്ട് എന്ത് കേട്ടാലും സെക്സ് മാത്രം തലയിൽ വരുന്നവ‍ർ. എനിക്ക് മമ്മൂട്ടി എന്ന വ്യക്തിയോട് കടുത്ത ആരാധനയാണ്. അതുകൊണ്ട് തന്നെ അയാളുടെ ഓരോ ലുക്കും എന്നെ പ്രലോഭിപ്പിക്കാറുമുണ്ട്. അത് ഏത് അർത്ഥത്തിൽ എന്നത് എന്‍റെ കാര്യമാണ്. പിന്നെ പെണ്ണിനെ പറഞ്ഞാൽ എന്താകും എന്നു തുള്ളുന്ന എത്രയെണ്ണം ഇവിടുത്തെ പീഡനകൊലപാതകങ്ങൾ പോലെ ഉള്ളവയ്ക്ക് പ്രതികരിച്ചു. ആദ്യം പോയി അതിനൊക്കെ തീരുമാനം ഉണ്ടാക്കാൻ നോക്ക് എന്നിട്ട് പോരെ ഇക്കായെ സംരക്ഷിക്കാൻ നടക്കാൻ. പ്രൊഫൈലും പൂട്ടി അണ്ണാക്കിൽ വച്ചു വാക്കിന്‍റെ അർത്ഥം ചികഞ്ഞു വരുന്നു. എവിടുന്നുള്ള തള്ള് കമന്‍റുകൾ ആണ് അതെന്നു അറിയാത്തത് കൊണ്ടല്ല. എനിക്ക് മനസില്ല ആ കമന്‍റുകൾക് റിപ്ലെ തരാൻ. എന്താ സാമൂഹിക പ്രതികരണം ഹോ നമിച്ചു’,

‘പക്ഷെ എന്തേലും കാരണത്താൽ ആ പോസ്റ്റ്‌ മമ്മൂക്ക കാണാൻ ഇടയായാൽ നിങ്ങളുടെ മനസിൽ അത്‌ അത്രയും മോശം വർത്തമാനം നിങ്ങളെ കുറിച്ച് പറഞ്ഞു എന്ന് നിങ്ങൾക്ക് തോന്നിയാൽ മാത്രം ഞാൻ ഇക്കായോട് മാപ്പ് ചോദിക്കുന്നു. സമൂഹത്തിൽ വലിയ ദോഷം ആണ് എന്നൊക്കെ ആരൊക്കെയോ പറഞ്ഞത് കൊണ്ട് ആ വാക്ക് ഞാൻ എഡിറ്റ്‌ ചെയ്തു മാറ്റിയിട്ടുണ്ട്’, എന്നും ആരാധിക കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button