GeneralLatest NewsMollywoodNEWSSocial Media

’34 വർഷം, 32 പല്ലുകൾ അതുപോലെതന്നെയുണ്ട്’: വിവാഹ വാർഷികദിനത്തിൽ ഭാര്യയ്ക്ക് ആശംസയുമായി ലാൽ

വിവാഹ വാർഷികദിനത്തിൽ ഭാര്യയ്ക്ക് ആശംസ അറിയിച്ചുകൊണ്ടുള്ള ചിത്രവും കുറിപ്പുമാണ് ലാൽ പങ്കുവെച്ചിരിക്കുന്നത്

നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ ഒരേപോലെ തിളങ്ങുന്ന താരമാണ് ലാൽ. വിവിധ ഭാഷകളിലായി നിരവധി സിനിമകൾ ലാൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുള്ള ലാൽ ഇപ്പോൾ പങ്കുവെച്ച ചിത്രവും ക്യാപ്‌ഷനുമാണ് ശ്രദ്ധേയമാകുന്നത്.

വിവാഹ വാർഷികദിനത്തിൽ ഭാര്യയ്ക്ക് ആശംസ അറിയിച്ചുകൊണ്ടുള്ള ചിത്രവും കുറിപ്പുമാണ് ലാൽ പങ്കുവെച്ചിരിക്കുന്നത്. നാൻസിയെ കൂടെ കൂട്ടിയിട്ട് 34 വർഷങ്ങൾ തികയുന്നുവെന്ന് ലാൽ പറയുന്നു.

View this post on Instagram

A post shared by LAL (@lal_director)

ഇരുവരും ചാരിയിരുന്നു ഉറങ്ങുന്ന ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് ’34 വർഷം, 32 പല്ലുകൾ അതുപോലെതന്നെയുണ്ട്’ എന്ന ക്യാപ്‌ഷനാണ് ലാൽ നൽകിയിട്ടുള്ളത്. സംവിധായകൻ ജീൻ പോൾ ലാൽ, മോണിക്ക എന്നിവരാണ് ഇവരുടെ മക്കൾ

 

shortlink

Related Articles

Post Your Comments


Back to top button