CinemaGeneralLatest NewsMollywoodNEWS

ഞാന്‍ പഠിച്ചു നന്നാവില്ലെന്നു എനിക്ക് തന്നെ അറിയാമായിരുന്നു: ഇന്നസെന്റ്

ഇത്രയും കൊല്ലം കൊണ്ട് പല സ്കൂളുകളിലായി ഒരുപാട് സുഹൃത്തുക്കളെയുണ്ടാക്കി

തന്റെ വിദ്യാഭ്യാസത്തിന്റെ രസകരമായ രസന്ത്രം പറഞ്ഞു നടന്‍ ഇന്നസെന്റ്. എല്ലാ വേദികളിലും തന്റെ പഠന കാര്യവുമായി ബന്ധപ്പെട്ടു  തമാശ വിതറി കൊണ്ട് തന്നെ ഇന്നസെന്റ് സൂപ്പര്‍ താരമാകാറുണ്ട്.  തന്റെ എല്ലാ വിജയങ്ങളുടെയും പുറകില്‍ പ്രവര്‍ത്തിച്ചത് തമാശ മാത്രമാണെന്ന് അഭിപ്രായപ്പെടുന്ന ഇന്നസെന്റ് തന്റെ പഠനകാലത്തെക്കുറിച്ച് ജനയുഗം ദിനപത്രത്തിലെ വാരാന്തത്തില്‍ രസകരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്.

ഇന്നസെന്റിന്‍റെ വാക്കുകള്‍

‘കുട്ടിക്കാലം മുതല്‍ എനിക്ക് അറിയാമായിരുന്നു ഞാന്‍ പഠിച്ചു നന്നാവില്ലെന്നു. ആകെ എട്ടാം ക്ലാസുവരെയാണ് പഠിച്ചത്. നാല് ക്ലാസുകള്‍ മൂന്ന്‍ കൊല്ലം വീതം പഠിച്ചു. അഞ്ചു മുതല്‍ എട്ടു വരെ പന്ത്രണ്ട് കൊല്ലം, പഠിച്ചു. മാര്‍ക്ക് വാങ്ങാന്‍ കഴിയില്ലെന്ന് മനസിലായപ്പോള്‍ പാഠപുസ്തങ്ങള്‍ക്ക് അപ്പുറത്തുള്ളതിലായി എന്റെ ശ്രദ്ധ. ഇത്രയും കൊല്ലം കൊണ്ട് പല സ്കൂളുകളിലായി ഒരുപാട് സുഹൃത്തുക്കളെയുണ്ടാക്കി. മാഷുമാരോടും, കുട്ടികളോടും തമാശകള്‍ പറഞ്ഞു. സ്കൂള്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്റെ എല്ലാ വിജയങ്ങളുടെയും പുറകില്‍ പ്രവര്‍ത്തിച്ചത് തമാശ മാത്രമാണ്. സ്കൂള്‍ കാലത്തിനു ശേഷം മത്സരിച്ചു. ഇരിഞ്ഞാലക്കുട മുന്‍സിപ്പല്‍ കൌണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. ഇതിനൊപ്പം ഞാന്‍ മനുഷ്യരെ അടുത്തറിയാനും, നേതൃത്വത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കാനും തുടങ്ങി. ഈ അറിവ് പിന്നീടുള്ള കാലങ്ങളില്‍ എന്നെ വളരെ സഹായിച്ചിട്ടുണ്ട്. ലോക സഭയിലേക്ക് ജനങ്ങള്‍ എന്നെ തിരഞ്ഞെടുത്തു. പഠിപ്പും പത്രാസുമില്ലത്ത എനിക്ക് ഇവയെല്ലാം വലിയ അംഗീകാരങ്ങളായി തോന്നി. ഇന്നസെന്റ് പറയുന്നു.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button