BollywoodGeneralLatest NewsNEWSSocial Media

ഒരേ സീരിയലിലെ പ്രധാന താരങ്ങൾ: ഒടുവിൽ പ്രത്യൂഷയ്ക്ക് പിന്നാലെ സിദ്ധാർത്ഥും യാത്രയായി

ബാലികാ വധുവിലെ പ്രധാന നടനായിരുന്നു സിദ്ധാർത്ഥ് ശുക്ല

ബോളിവുഡിനെ ഞെട്ടിച്ച വാർത്തയായിരുന്നു നടൻ സിദ്ധാർത്ഥ് ശുക്ലയുടെ മരണം. ഇന്ന് ഉച്ചയോടെയാണ് സിദ്ധാർത്ഥ് ശുക്ല(40) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. 2008 ൽ പുറത്തിറങ്ങിയ ബാബുൽ കാ ആംഗൻ ഛൂട്ടേ നാ എന്ന സീരിയലിലൂടെയാണ് സിദ്ധാർത്ഥ് ശുക്ല അഭിനയലോകത്തേക്ക് കടക്കുന്നത്. ബാലികാ വധു എന്ന സീരിയലാണ് താരത്തിന് ഏറെ ആരാധകരെ സൃഷ്ടിച്ചത്.

ബാലികാ വധുവിലെ പ്രധാന നടനായിരുന്നു സിദ്ധാർത്ഥ് ശുക്ല. ഇതേ സീരിയലിലെ നായികയായിരുന്ന പ്രത്യൂഷാ ബാനർജി നേരത്തേ മരിച്ചിരുന്നു. ജനപ്രിയ സീരിയലിലെ നായികയ്ക്ക് പിന്നാലെ വർഷങ്ങൾക്ക് ശേഷം നായകനും അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയതിന്റെ ഞെട്ടലിലാണ് സിനിമാ പ്രവർത്തകരും ആരാധകരും.

ബാലിക വധുവിൽ ആനന്ദി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ച പ്രത്യുഷാ ബാനർജി 2016 ൽ ഗുർഗോണിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button