GeneralLatest NewsMollywoodNEWSSocial Media

കൂട്ടുകാർക്കൊപ്പം ബീച്ചിൽ ആഘോഷവുമായി പ്രയാഗ മാർട്ടിൻ: ചിത്രങ്ങൾ

ചിത്രങ്ങളോടൊപ്പം പങ്കുവെച്ച കുറിപ്പിൽ തിരമാലകൾക്കുള്ളിൽ അകപ്പെട്ട അവസ്ഥയെക്കുറിച്ച് വിവരിക്കുകയാണ് പ്രയാഗ

ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാളി പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് പ്രയാഗ മാർട്ടിൻ. നിരവധി ചിത്രങ്ങളിൽ തിളങ്ങിയ പ്രയാഗ സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.

ചിത്രങ്ങളോടൊപ്പം പങ്കുവെച്ച കുറിപ്പിൽ തിരമാലകൾക്കുള്ളിൽ അകപ്പെട്ട അവസ്ഥയെക്കുറിച്ച് വിവരിക്കുകയാണ് പ്രയാഗ. ചിത്രത്തിൽ താൻ ചിരിക്കുകയാണെങ്കിലും, തിരമാലകൾ തന്നെ കടത്തിവെട്ടിയെന്ന് പ്രയാഗ. മാത്രമല്ല, മറ്റൊരു കാര്യം കൂടി പ്രയാഗ ഈ ചിത്രത്തിന്റെ കുറിപ്പിൽ പറയുന്നുണ്ട്. വരും ദിവസങ്ങളിൽ വളരെ സ്പെഷലായ ഒരു കാര്യം പ്രഖ്യാപിക്കും എന്ന് പ്രയാഗ പറയുന്നുമുണ്ട്.

https://www.instagram.com/p/CTSSrKQhntW/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button