GeneralKollywoodLatest NewsNEWSSocial Media

ഹിമാലയം ട്രക്കിങ്ങിനെ കുറിച്ചൊരു കുട്ടി വ്‌ലോഗുമായി ജ്യോതിക: വീഡിയോ

ജ്യോതിക ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്

അടുത്തിടയിലാണ് നടി ജ്യോതിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് എടുക്കുന്നതും, സോഷ്യൽ മീഡിയയിൽ സജീവമാകുന്നതും. അക്കൗണ്ട് തുടങ്ങി ഒരു ദിവസത്തിനുള്ളിൽ തന്നെ 15 ലക്ഷത്തിൽ അധികം ഫോളോവേഴ്‍സിനെയാണ് താരം സ്വന്തമാക്കിയത്. ഇപ്പോഴിതാ ജ്യോതിക ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്.

ഹിമാലയന്‍ ട്രെക്കിങ്ങ് വ്‌ലോഗ് ആണ് നടി പങ്കുവെച്ചിരിക്കുന്നത്. ‘ഞാന്‍ അടുത്തിടെ നടത്തിയ യാത്രയില്‍ നിന്നും ഹിമാലയം ട്രക്കിങ്ങിനെ കുറിച്ചൊരു കുട്ടി വ്‌ലോഗ്’ എന്നാണ് താരം വീഡിയോ പങ്കുവെച്ച് കുറിച്ചത്.

ജ്യോതിക തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ യാത്രയില്‍ നിന്നും ചില നിമിഷങ്ങളും മനോഹരമായ ദൃശ്യങ്ങളുമാണ് വീഡിയോയിൽ ഉള്ളത്. ആദ്യമായാണ് ഇത്തരത്തില്‍ ഒരു ട്രെക്കിങ്ങ് നടത്തിയതെന്നും താരം വീഡിയോയില്‍ പറയുന്നു. ‘ജീവിതം മഴവില്ല് പോലെയാണ്. നമ്മുടെ വര്‍ണ്ണമേതെന്ന് കണ്ടുപിടിക്കാം. എന്റെത് നീലയാണെന്നാണ്’ ജ്യോതിക വീഡിയോയുടെ അവസാനം പങ്കുവെച്ച വാചകം.

https://www.instagram.com/tv/CThjQDFl5Zb/?utm_source=ig_embed&ig_rid=08f3a230-b361-4bf8-8a9c-95923fba75b8

ആഗസ്റ്റ് 30നാണ് ജ്യോതിക ആദ്യമായി സമൂഹമാധ്യമത്തില്‍ അക്കൗണ്ട് ഉണ്ടാക്കുന്നത്. ഭർത്താവും നടനുമായ സൂര്യ ജ്യോതികയെ സ്വാഗതം ചെയ്തുകൊണ്ട് പങ്കുവെച്ച കമന്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button