GeneralLatest NewsMollywoodNEWS

ജന്മനാടിന്റെ സ്നേഹസമ്മാനം: മുസ്ലീം പള്ളി കാട്ടാമ്പള്ളി റോഡ് ഇനി മുതൽ അറിയപ്പെടുക ‘ഭരത് മമ്മൂട്ടി റോഡ്’

മമ്മൂട്ടിയുടെഎഴുപതാം പിറന്നാൾ പ്രമാണിച്ചാണ് ചെമ്പ് പഞ്ചായത്ത് ഈ റോഡിന് മമ്മൂട്ടിയുടെ പേര് നൽകാൻ തീരുമാനിച്ചിരിക്കുന്നത്

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ എഴുപതാം പിറന്നാള്‍ ലോകമെമ്പാടുമുള്ള ആരാധകർ ഒന്നടങ്കമാണ് ആഘോഷിച്ചത്. നിരവധി താരങ്ങൾ ഉൾപ്പടെ രാഷ്ട്രീയ രംഗത്ത് നിന്ന് വരെയുള്ളവർ താരത്തിന് ആശംസയുമായെത്തിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയ്ക്ക് ഗംഭീര പിറന്നാൾ സമ്മാനം ഒരുക്കിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ജന്മനാട്.

മമ്മൂട്ടിക്കുള്ള ആദരവായി അദ്ദേഹത്തിന്‍റെ വൈക്കത്തെ ചെമ്പിലെ തറവാട്ടിലേക്കുള്ള വഴിയായ മുസ്ലീം പള്ളി കാട്ടാമ്പള്ളി റോഡ് എന്ന പേര് മാറ്റി ഇനി മുതൽ ‘ഭരത് മമ്മൂട്ടി റോഡ്’ എന്നാക്കാൻ പോകുകയാണ്.  മമ്മൂട്ടിയുടെഎഴുപതാം പിറന്നാൾ പ്രമാണിച്ചാണ് ചെമ്പ് പഞ്ചായത്ത് ഈ റോഡിന് മമ്മൂട്ടിയുടെ പേര് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്‍റെ തറവാട്ടു വീട്ടിലേക്കുള്ള ഒന്നര കിലോമീറ്ററോളം വരുന്ന റോഡാണ് ഇത്തരത്തിൽ പേര് മാറ്റുന്നത്. റോഡിന്‍റെ ആരംഭത്തിൽ മനോഹരമായപ്രവേശന കവാടവും നിർമിക്കാൻ പദ്ധതിയിട്ടുണ്ട്. മമ്മൂട്ടി സ്കൂൾ കാലം മുതൽ സിനിമാ ജീവിതത്തിൻ്റെ ആരംഭം വരെ യാത്ര ചെയ്തിരുന്ന റോഡാണ് ചെമ്പ് മുസ്ലിം പള്ളി കാട്ടാമ്പള്ളി റോഡ് എന്നറിയപ്പെടുന്ന ഈ വഴി. പണ്ട് മൺ വഴിയായിരുന്ന റോഡ് ഇപ്പോള്‍ ടാർ റോഡാണ്.

ഈ വഴി ചെന്നുചേരുന്നത് മമ്മൂട്ടിയുടെ തറവാട് വീടായ പാണപറമ്പിൽ വീട്ടിലേക്കാണ്. 3 മീറ്റർ വീതിയാണ് ഈ റോഡിനുള്ളത്. റോഡിന്‍റെ പേരുമാറ്റത്തിനുള്ള സാങ്കേതിക നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കി റോഡിനരികിൽ കാനകളും പ്രവേശന ഭാഗത്ത് കവാടവും നിർമ്മിക്കാനുള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് പഞ്ചായത്ത് കമ്മറ്റിയുടെ അനുമതിക്കായി ഉടൻ സമർ‍പ്പിക്കാനൊരുങ്ങുകയാണ് തദ്ദേശഭരണകൂടം.

 

shortlink

Related Articles

Post Your Comments


Back to top button