CinemaGeneralMollywoodNEWS

മേലെപറമ്പില്‍ ആണ്‍വീടില്‍ നിന്ന് അദ്ദേഹം അന്ന് പിന്മാറി, അത് കൂടുതല്‍ നന്നായി: രാജസേനന്‍

പക്ഷേ അദ്ദേഹത്തെ ഹീറോയാക്കി കൊണ്ട് 'സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി' എന്ന ചിത്രം പ്രഖ്യാപിച്ചതോടെ ഞങ്ങളുടെ സിനിമയില്‍ അദ്ദേഹത്തിന് വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ല

മലയാളത്തില്‍ ഏറെ സൂപ്പര്‍ ഹിറ്റായി മാറിയ 1993-ല്‍ പുറത്തിറങ്ങിയ ‘മേലെപറമ്പില്‍ ആണ്‍വീട്’ എന്ന സിനിമയില്‍ നിന്ന് ഒരു പ്രമുഖ നടന്‍ പിന്മാറിയ അനുഭവം തുറന്നു പറയുകയാണ് സംവിധായകന്‍ രാജസേനന്‍. ചിത്രത്തില്‍ ജനാര്‍ദ്ദനന്‍ ചെയ്ത വേഷം ഇന്നസെന്റ് അഭിനയിക്കാനിരുന്നതാണെന്നും അദ്ദേഹത്തെ കേന്ദ്രകഥാപാത്രമാക്കി കൊണ്ട് മറ്റൊരു സിനിമ വന്നതോടെ ഇന്നസെന്റ് സിനിമയില്‍ നിന്ന് പിന്മാറിയാതുമായ മേലെ പറമ്പില്‍ എന്ന സിനിമയുടെ അറിയാക്കഥകള്‍ ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ രാജസേനന്‍ പങ്കുവയ്ക്കുകയാണ്.

രാജസേനന്‍റെ വാക്കുകള്‍

‘മേലെപറമ്പില്‍ ആണ്‍വീട്’ എന്ന ടൈറ്റില്‍ പറഞ്ഞത് അതിന്റെ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയാണ്. ആണ്‍വീട് എന്നായിരുന്നു സിനിമയ്ക്ക് ഞാനിട്ട പേര് അപ്പോള്‍ രഘു പറഞ്ഞു അത് അത്ര നന്നാവില്ല അങ്ങനെ പറയുമ്പോള്‍ എന്തോ അപൂര്‍ണ്ണത പോലെ അത് കൊണ്ട് തന്നെ അവരുടെ കുടുംബപേര് കൂടി ചേര്‍ത്ത് നമുക്ക് മേലെ പറമ്പില്‍ ആണ്‍വീട് എന്ന് ഇടാമെന്ന് രഘു അഭിപ്രായപ്പെട്ടു. ചിത്രത്തിലെ മച്ചമ്പിയുടെ വേഷം ചെയ്ത ജനാര്‍ദ്ദനന്‍ ചേട്ടന്‍ ആദ്യം ഞങ്ങളുടെ കാസ്റ്റിംഗ് ലിസ്റ്റില്‍ ഇല്ലായിരുന്നു ആ റോള്‍ ചെയ്യേണ്ടിയിരുന്നത് ഇന്നസെന്‍റ് ആയിരുന്നു. പക്ഷേ അദ്ദേഹത്തെ ഹീറോയാക്കി കൊണ്ട് ‘സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി’ എന്ന ചിത്രം പ്രഖ്യാപിച്ചതോടെ ഞങ്ങളുടെ സിനിമയില്‍ അദ്ദേഹത്തിന് വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. പക്ഷേ അത് നന്നായി എന്ന് പിന്നീട് എനിക്ക് സിനിമ കണ്ടപ്പോള്‍ തോന്നി കാരണം ഇന്നസെന്റ് ചേട്ടന്‍ തൃശൂര്‍ ഭാഷയാണ് സിനിമയില്‍ കൈകാര്യം ചെയ്യുന്നത്. മേലെ പറമ്പില്‍ ആണ്‍വീട് എന്ന സിനിമയില്‍ അങ്ങനെയൊരു സ്ലാഗ് വന്നാല്‍ ഇന്നസെന്‍റ് ചേട്ടന്‍ പറയുന്നത് മാത്രം അതില്‍ വേറിട്ട്‌ നില്‍ക്കും. അതുകൊണ്ട് ജനാര്‍ദ്ദനന്‍ ചേട്ടന്‍റെ കാസ്റ്റിംഗ് പെര്‍ഫെക്റ്റ്‌ ആണെന്ന് തോന്നി. രാജസേനന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button