CinemaGeneralLatest NewsNEWS

സിനിമ ഇറങ്ങി കഴിഞ്ഞ് പ്രേക്ഷകരുടെ ഒരു വിചാരമുണ്ട്, അച്ഛന്‍ അഞ്ഞൂറാനെ പോലെ ഒരാളാണെന്ന്: വിജയരാഘവന്‍

സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ 1991-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ്‌ ‘ഗോഡ് ഫാദര്‍’. നാടകാചാര്യന്‍ എന്‍.എന്‍ പിള്ള കേന്ദ്ര കഥാപാത്രമായി അഭിനയിച്ച സിനിമയില്‍ മുകേഷും, തിലകനും, ഇന്നസെന്റും ഉള്‍പ്പെടെ വലിയ ഒരു താര നിര തന്നെ അഭിനയിച്ചിരുന്നു.

ആ സിനിമ തന്റെ അച്ഛന്റെ മുന്നിലേക്ക് എത്തുന്നത് തന്‍റെ അമ്മയുടെ മരണവുമായി ബന്ധപ്പെട്ടു വല്ലാത്ത ഒരു മാനസികാവസ്ഥയില്‍ ഇരിക്കുമ്പോഴായിരുന്നുവെന്നും സിനിമയിലേക്കുള്ള അച്ഛന്റെ പ്രവേശനം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും പങ്കുവയ്ക്കുകയാണ് എന്‍.എന്‍ പിള്ളയുടെ മകനും പ്രശസ്ത നടനുമായ വിജയ രാഘവന്‍. ‘ഗോഡ് ഫാദര്‍’ എന്ന സിനിമയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് ‘ഗോഡ് ഫാദര്‍’ ആയി തന്റെ അച്ഛനെ കാസ്റ്റ് ചെയ്ത അനുഭവം വിജയരാഘവന്‍ തുറന്നു പറഞ്ഞത്.

‘ഗോഡ് ഫാദര്‍’ എന്ന സിനിമ ഞാന്‍ വഴിയാണ് അച്ഛനിലേക്ക് എത്തിയത്. പറഞ്ഞു സമ്മതിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. അമ്മയുടെ മരണ ശേഷം ഒരു വല്ലാത്ത അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് അച്ഛന്‍ ഇങ്ങനെയൊരു പ്രോജക്റ്റുമായി വരുന്നത്. ചെയ്യുമോ ഇല്ലയോ എന്ന് ഉറപ്പില്ലായിരുന്നു. അച്ഛന്‍ ആ സമയത്ത് സിദ്ധിഖ് – ലാലിനോട് കഥ കേള്‍ക്കാമെന്ന് പറഞ്ഞത് തന്നെ വലിയ കാര്യമായിരുന്നു’.

Read Also:- അച്ഛൻ ആശുപത്രിയിലായിരുന്നപ്പോൾ ധൈര്യം തന്ന ആ ഫോൺ വിളിയും പാടി കേൾപ്പിച്ച പാട്ടുകളും, എല്ലാം മിന്നിമറയുന്നു: വിനീത്

‘നിങ്ങള്‍ എന്തിനാണ് ‘അഞ്ഞൂറാന്‍’ എന്ന കഥാപാത്രമായി എന്നെ തന്നെ സമീപിച്ചത് എന്ന് ചോദിച്ചപ്പോള്‍ സിദ്ധിഖ് – ലാല്‍ പറഞ്ഞ മറുപടിയാണ് അച്ഛനെ ആകര്‍ഷിച്ചത്. സിനിമ ഇറങ്ങി കഴിഞ്ഞു പ്രേക്ഷകരുടെ ഒരു വിചാരമുണ്ട്, അച്ഛന്‍ അഞ്ഞൂറാനെ പോലെ ഒരാളാണെന്ന്! അച്ഛന്‍ അങ്ങനെയുള്ള ഒരാളെയല്ല. അഞ്ഞൂറാനെ പോലയാണ് അച്ഛന്‍ സംസാരിക്കുന്നത് എന്നൊക്കെയുള്ള ഒരു തെറ്റിദ്ധാരണ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. അതൊക്കെ അച്ഛന്‍ സിനിമയ്ക്ക് വേണ്ടി ചെയ്തതാണ്’ വിജയരാഘവന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button