GeneralLatest NewsNEWS

സഹതടവുകാർക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ആര്യൻ ഖാൻ

മുംബൈ: ആര്‍തര്‍ റോഡ് ജയിലിലെ തടവുപുള്ളികളുടെ കുടുംബങ്ങൾക്ക് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സാമ്പത്തിക സഹായം വാഗ്ദാനം നല്‍കിയതായി ജയില്‍ അധികൃതര്‍. ആഡംബര കപ്പലിലെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യന്‍ ഖാന് ഇന്നലെയാണ് ജാമ്യം ലഭിച്ചത്.

മയക്കുമരുന്നു കേസില്‍ അറസ്റ്റിലായതിന് ശേഷം ആര്യന്‍ ഖാനെ ആര്‍തര്‍ റോഡ് ജയിലിലാണ് താമസിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കേസില്‍ ജാമ്യം ലഭിച്ചിരുന്നു. 25 ദിവസത്തെ ജയില്‍ വാസത്തിന് ഒടുവിലാണ് താരപുത്രന്റെ മോചനം. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിനു പിന്നാലെ കൂടെയുണ്ടായിരുന്ന തടവുപുള്ളികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം വാ​ഗ്ദാനം ചെയ്തിരിക്കുകയാണ് ആര്യന്‍.

ആര്‍തര്‍ റോഡ് ജയിലില്‍ കൂടെക്കഴിഞ്ഞിരിക്കുന്ന ജയില്‍ പുള്ളികളുടെ കുടുംബങ്ങള്‍ക്കാണ് ആര്യന്‍ സഹായം വാ​ഗ്ദാനം ചെയ്തതെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയതായി എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. ജയില്‍ വാസത്തിനിടെ പരിചയത്തിലായ ഏതാനും തടവുകാരുടെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ ആര്യന്‍ അവര്‍ക്ക് തന്നാലാകുന്ന സാമ്പത്തിക സഹായവും നിയമ സഹായവും വാഗ്ദാനം ചെയ്യുകയായിരുന്നു.

ഇന്നലെ ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ആര്യനെ ജയില്‍ അധികൃതര്‍ വിവരം അറിയിച്ചത്. പുറത്തിറങ്ങുന്നതിന് മുന്‍പ് അദ്ദേഹം ജയില്‍ ജീവനക്കാരോട് നന്ദി പറഞ്ഞു. കൂട്ടുപ്രതികളായ അബ്ബാസ് മര്‍ച്ചന്റിനും മുണ്‍ മുണ്‍ ധമേച്ചയ്ക്കും കോടതി ജാമ്യം അനുവദിച്ചു.

shortlink

Related Articles

Post Your Comments


Back to top button