InterviewsLatest NewsNEWS

‘എടുത്ത പല തീരുമാനങ്ങളും തെറ്റി, എന്നാൽ അതിലൊന്നും കുറ്റബോധവുമില്ല’: ആൻ അഗസ്റ്റിൻ

കൊച്ചി : ചുരുക്കം ചിത്രങ്ങളിൽ അഭിനയിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളിയുടെ പ്രിയങ്കരിയായ നടിയായ താരമാണ് ആൻ അഗസ്റ്റിൻ. കുറെ നാളുകളായി സിനിമയിൽ നിന്നും വിട്ടു നിന്ന ശേഷം പ്രൊഡക്ഷൻ ഹൗസുമായി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് താരം. വനിതാ മാഗസിന് നൽകിയ അഭിമുഖത്തിൽ മൂന്നു നാല് വർഷം സിനിമയിൽ നിന്ന് വിട്ട് നിന്നതും തന്റെ അവസ്ഥയും തുറന്ന് പറയുകയാണ് ആൻ അഗസ്റ്റിൻ.

‘കഴിഞ്ഞ മൂന്ന് നാലു വര്‍ഷം ഞാൻ എന്തുചെയ്യുകയായിരുന്നുവെന്ന് എനിക്ക് ഓര്‍മ്മയില്ല. ബ്ലാക്ക് ഔട്ട് എന്ന് തന്നെ വേണമെങ്കില്‍ പറയാമെന്ന അവസ്ഥയിലാണ് ഞാൻ ഉണ്ടായിരുന്നത്. സിനിമയെ ഞാൻ ഗൗരവമായി എടുത്തിരുന്നില്ല. ഒരുപാടുപേര്‍ സ്വപ്നം കാണുന്ന ഒരിടത്തേക്കാണ് അത്രയൊന്നും അധ്വാനിക്കാതെ എത്തിയതെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. ഞാൻ എടുത്ത പല തീരുമാനങ്ങളും തെറ്റിപ്പോയെന്ന തിരിച്ചറിവുണ്ട്. അതിലൊന്നും കുറ്റബോധവുമില്ല. തെറ്റായ ആ തീരുമാനങ്ങള്‍ കൊണ്ടാണ് ഇന്ന് ഞാൻ സന്തോഷത്തോടു കൂടി ഇറക്കുന്നത്’- ആൻ പറഞ്ഞു.

ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെയാണ് ആന്‍ വീണ്ടും മലയാള സിനിമയുടെ ഭാഗമാകുന്നത്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ നായികയായാണ് ആൻ അഗസ്റ്റിന്റെ എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button