InterviewsLatest NewsNEWS

‘ഒരുപാട് സിനിമകളോട് നോ പറഞ്ഞിട്ടുണ്ട്, അതിന്റെ പേരില്‍ വിവാദങ്ങളും ഉണ്ടായിട്ടുണ്ട്’ : നിവിന്‍ പോളി

കൊച്ചി : മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ ആരംഭിച്ച സിനിമാ ജീവിതം പുതിയ ചിത്രം കനകം കാമിനി കലഹം വരെ എത്തി നിൽക്കുമ്പോൾ ഇരുകയ്യും നീട്ടി മലയാളികൾ സ്വീകരിച്ച നടനാണ് നിവിൻ പോളി. ജനങ്ങളുടെ മനസ്സറിഞ്ഞ് സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലെ പ്രത്യേകത നിവിനെ മറ്റ് താരങ്ങളിൽ നിന്ന് എന്നും വ്യത്യസ്തനാക്കി. അതുകൊണ്ട് തന്നെ നിവിൻ അഭിനയിച്ച ഒട്ടുമിക്ക സിനിമകളും ബോക്സ് ഓഫീസിൽ വൻ വിജയം നേടിയിരുന്നു.

ഇപ്പോൾ തന്റെ കരിയറിന്റെ വിജയത്തെ കുറിച്ചുള്ള ചോദ്യത്തിന്റെ മറുപടിയായി ഒരുപാട് സിനിമകളോട് നോ പറഞ്ഞിട്ടുണ്ടെന്നാണ് നിവിന്‍ പോളി പറയുന്നത്. ബിഹൈന്റ്‌വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് പന്ത്രണ്ട് വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നോ പറയേണ്ടിടത്ത് നോ പറയുകയും, യെസ് പറയേണ്ടിടത്ത് അത് പറയുകയും ചെയ്തിട്ടുണ്ടെന്ന് നിവിൻ വെളിപ്പെടുത്തിയത്.

‘ഒരുപാട് സിനിമകളോട് നോ പറഞ്ഞിട്ടുണ്ട്. നോ പറഞ്ഞതിന്റെ പേരില്‍ വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ അത് പിന്നീട് എനിക്ക് കരിയറില്‍ ഗുണം ചെയ്തിട്ടേയുള്ളൂ. എന്റെ ഇന്‍ഹിബിഷന്‍സ് അനുസരിച്ച് സിനിമകള്‍ ചെയ്യുന്ന ആളാണ് ഞാന്‍. മനസ് പറയുന്നതിനൊപ്പമാണ് പോകുന്നത്. ചിലപ്പോള്‍ അത് ശരിയായിരിക്കാം. ചിലപ്പോള്‍ തെറ്റും. പക്ഷെ എന്നെ സംബന്ധിച്ച് ആ തീരുമാനത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു’- നിവിൻ പറഞ്ഞു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ വിളിച്ചിട്ട് നിവിന്‍ ഫോണ്‍ എടുത്തില്ലെന്നും, അഭിനയിക്കാന്‍ വിസമ്മതിച്ചു എന്നും നേരത്തെ വിവാദങ്ങളുണ്ടായിരുന്നു. ഇതിന്റെ പേരില്‍ നിവിന്‍ അടക്കമുള്ള പുതിയ നടന്മാരെ പ്രിയദര്‍ശന്‍ വിമര്‍ശിച്ചതും വാര്‍ത്തയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button