GeneralLatest NewsNEWS

‘അവതാര്‍’ തനിക്ക് ഒട്ടും ഇഷ്ടപ്പെടാത്ത സിനിമയെന്ന് നന്ദമുരി ബാലകൃഷ്ണ, ജനറേഷന്റെ കുഴപ്പമെന്ന് രാജമൗലി

വിവാദ പ്രസ്താവനകളിലൂടെയും പ്രവര്‍ത്തികളിലൂടെയും വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരം നന്ദമുരി ബാലകൃഷ്ണ ലോക സിനിമാ ചരിത്രത്തില്‍ തന്നെ അത്ഭുതം സൃഷ്ടിച്ച ജെയിംസ് കാമറൂണ്‍ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളും അതിന്‌ സംവിധായകൻ രാജമൗലി പറഞ്ഞ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘അണ്‍സ്റ്റപ്പബിള്‍ വിത്ത് എന്‍ബികെ’ എന്ന ചാറ്റ് ഷോയില്‍ സംവിധായകന്‍ എസ്.എസ് രാജമൗലി അതിഥിയായി എത്തിയപ്പോഴാണ് അവതാര്‍ സിനിമയെ കുറിച്ചുള്ള അഭിപ്രായം ബാലകൃഷ്ണ പറഞ്ഞത്. ‘അവതാര്‍ എനിക്ക് ഒട്ടും ഇഷ്ടപ്പെടാത്ത സിനിമകളില്‍ ഒന്നാണ്. അവതാര്‍ സിനിമ കണ്ട് തുടങ്ങിയപ്പോഴെ മടുത്ത് എഴുന്നേറ്റ് പോയി’- ബാലകൃഷ്ണ പറഞ്ഞു.

‘നിങ്ങളുടെ ജനറേഷന് അവതാര്‍ പോലുള്ള സിനിമകള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. എന്നാല്‍ തങ്ങളുടെ ജനറേഷന് അവതാര്‍ ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ്’- ഇതിന് കുറിക്കു കൊള്ളുന്ന മറുപടിയായി രാജമൗലി പറഞ്ഞു.

മറ്റ് ഹീറോകളുടെ സിനിമകള്‍ കാണാന്‍ താല്‍പര്യമില്ലാത്ത വ്യക്തിയാണ് ബാലകൃഷ്ണ എന്നും, തിയേറ്ററില്‍ പോയാലും പകുതിക്ക് വെച്ച് ഇറങ്ങിപ്പോരുന്ന സ്വഭാവമാണ് നടനെന്നും താരത്തിന്റെ ഭാര്യ വെളിപ്പെടുത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button