InterviewsLatest NewsNEWS

‘ഇനി ലാലേട്ടനൊപ്പം’, ബറോസില്‍ അഭിനയിക്കുന്ന വിവരം പങ്കുവച്ച് ഗുരു സോമസുന്ദരം

മിന്നല്‍ മുരളിയുടെ റിലീസിന് ശേഷം മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്ന പേരാണ് ഗുരു സോമസുന്ദരം. സിനിമയിലെ സൂപ്പര്‍ ഹീറോയായ മിന്നല്‍ മുരളിയെക്കാള്‍ സ്വീകാര്യതയാണ് സൂപ്പര്‍ വില്ലനായി എത്തിയ ഗുരു സോമസുന്ദരത്തിന് ലഭിക്കുന്നത്. ഇനി മോഹന്‍ലാലിനൊപ്പമാണ് ഗുരു സോമസുന്ദരം അഭിനയിക്കാന്‍ പോകുന്നത്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസില്‍ താനും ഭാഗമാണെന്ന് ഗുരു സോമസുന്ദരം ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്.

‘ലാലേട്ടന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബറോസില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. ഫെബ്രുവരിയിലായിരിക്കും ഷൂട്ട്. മിന്നല്‍ മുരളി റിലീസ് ചെയ്യുന്നതിന് ഒരാഴ്ച്ച മുന്നെ ഞാന്‍ ലാലേട്ടനുമായി സംസാരിച്ചിരുന്നു. നിങ്ങള്‍ വരു നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാമെന്ന് പറഞ്ഞു.’ – എന്നാണ് ഗുരു സോമസുന്ദരം പറഞ്ഞത്.

 

shortlink

Related Articles

Post Your Comments


Back to top button