Latest NewsNEWSSocial Media

‘മിന്നല്‍ മുരളിയില്‍ നിന്ന് ലഭിച്ച മികച്ച അനുഭവങ്ങളില്‍ ഒന്നാണ് ഗുരു സോമസുന്ദരവുമായുള്ള എന്റെ അടുപ്പം’: ടൊവിനോ തോമസ്

ബേസല്‍ ജോസഫ് – ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ മിന്നല്‍ മുരളി മികച്ച പ്രതികരണങ്ങളോടെ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ്ങ് തുടരുകയാണ്. ചിത്രത്തില്‍ മിന്നല്‍ മുരളിയുടെ എതിരാളി എന്നതിന് അപ്പുറം സിനിമയുടെ നട്ടെല്ലായി നിന്ന ഷിബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഗുരു സോമസുന്ദരം ആണ് സമൂഹമാധ്യമത്തില്‍ ഇപ്പോൾ ചര്‍ച്ചയാവുന്നത്. റിലീസിന് പിന്നാലെ ഗുരു സോമസുന്ദരത്തിന് നന്ദി അറിയിച്ചു കൊണ്ട് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ തന്റെ ഇന്‍സ്റ്റഗ്രാമില്‍.

‘ഈ ചിത്രങ്ങള്‍ പങ്കുവെക്കാന്‍ എനിക്ക് കാത്തിരിക്കേണ്ടി വന്നു. പക്ഷെ ഇത് ഞാന്‍ പരിചയപ്പെട്ടതില്‍ ഏറ്റവും മികച്ച വ്യക്തികളില്‍ ഒരാളാണ്. ജീവിതത്തെ കുറിച്ചും സിനിമയെ കുറിച്ചുമെല്ലാം ഞങ്ങള്‍ ഒരുപാട് സംസാരിച്ചിരുന്നു. ജെയ്‌സണും ഷിബുവുമാവാന്‍ ഞങ്ങള്‍ തമ്മില്‍ നല്ല കെമിസ്ട്രിയും ബന്ധവും വേണ്ടിവന്നു. മിന്നല്‍ മുരളിയില്‍ നിന്ന് ലഭിച്ച മികച്ച അനുഭവങ്ങളില്‍ ഒന്നാണ് ഗുരു സോമസുന്ദരവുമായുള്ള എന്റെ അടുപ്പം. ഒരു ഗുരുവായി കാണാന്‍ കഴിയുന്ന സുഹൃത്തിനെ എനിക്ക് ലഭിച്ചുവെന്നത് വാക്കുകള്‍കൊണ്ട് പറയാന്‍ സാധിക്കാത്തതിനും അപ്പുറമുള്ള സന്തോഷമാണ്. ഗുരു സോമസുന്ദരം സര്‍, ഈ ചരിത്രം സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്കൊപ്പം കൈകോര്‍ത്തതിന് ഒരുപാട് നന്ദി’ – ടൊവിനോ കുറിച്ചു.

 

 

shortlink

Related Articles

Post Your Comments


Back to top button