CinemaGeneralLatest NewsNEWS

എണ്‍പതുകളിലെ കാറുകളും അതിലെ സ്ഥലങ്ങളും വസ്ത്രങ്ങളും വീടുകളും കണ്ടുപിടിക്കുക ഭയങ്കര ബുദ്ധിമുട്ടായിരുന്നു: സൗബിന്‍

കൊച്ചി: ദീർഘ നാളുകളായി മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘ഭീഷ്മ പര്‍വം’. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം വ്യാഴാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. എണ്‍പതുകളിലെ കഥ പറയുന്ന ചിത്രത്തിൽ എണ്‍പതുകളിലെ വസ്ത്ര രീതിയും വീടുകളുമടക്കം സിനിമയില്‍ കൊണ്ടുവരാന്‍ ഒരുപാട് ബുദ്ധിമുട്ടിയെന്ന് നടന്‍ സൗബിന്‍ ഷാഹിര്‍ പറയുന്നു.

‘എണ്‍പതുകളിലെ കാറുകളും അതിലെ സ്ഥലങ്ങളും വസ്ത്രങ്ങളും വീടുകളുമാണ് ചിത്രത്തിലുള്ളത്. നിലവിൽ അത് ഷൂട്ട് ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടാണ്. അങ്ങനെയുള്ള സ്ഥലങ്ങളും കണ്ടുപിടിക്കുക എന്നത് ഭയങ്കര ബുദ്ധിമുട്ടാണ്. റോഡും ടാറുമടക്കം. അതും ഈ കൊറോണ സമയത്ത്. ഇതിനിടയിൽ ഒരാൾ മാസ്‌ക് വച്ചു പോയാല്‍ പെട്ടു. അത് പോലും ശ്രദ്ധിക്കണം. കഷ്ടപ്പാടായിരുന്നു’ സൗബിന്‍ പറഞ്ഞു.

അതേസമയം, ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പുറത്ത് വരുന്നത്. അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ അര്‍പ്പിച്ച വിശ്വാസം ‘ഭീഷ്മ പര്‍വം’ കാത്തു എന്ന് ആരാധകർ പ്രതികരിക്കുന്നു.

Read Also:- കെജിഎഫ് 2 തന്നെ അദ്ഭുതപ്പെടുത്തി: കേരളത്തിൽ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്ത് പൃഥ്വിരാജ് പ്രൊഡക്‌ഷൻസ്

നെടുമുടി വേണു, കെപിഎസി ലളിത, നാദിയ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, ഷൈന്‍ ടോം ചാക്കോ, ജിനു ജോസഫ്, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, അനഘ, അബു സലിം, സുദേവ് നായര്‍, മാല പാര്‍വതി, കോട്ടയം രമേശ്, പോളി വല്‍സന്‍ തുടങ്ങി വന്‍ താരനിരയാണു ചിത്രത്തിലെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button