GeneralLatest NewsNEWS

അതിജീവിതയ്‌ക്കൊപ്പം : സംവിധായകന്‍ ലിജു കൃഷ്ണയുടെ താത്കാലിക അംഗത്വം റദ്ദാക്കി ഫെഫ്ക

പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം ഉറച്ചു നില്‍ക്കുന്നു എന്ന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍. ലൈംഗിക പീഡനപരാതിയില്‍ കസ്റ്റഡിയിലെടുത്ത സംവിധായകന്‍ ലിജു കൃഷ്ണയുടെ താത്കാലിക അംഗത്വം റദ്ദാക്കിയതായി ഫെഫ്ക വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഇയാളുടെ സിനിമയില്‍ പ്രവര്‍ത്തിച്ച യുവതി കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂരില്‍ നിന്നും ലിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ലിജു കൃഷ്ണയില്‍ നിന്ന് താന്‍ നേരിട്ട ശാരീരീകവും മാനസികവുമായ അതിക്രമങ്ങളെക്കുറിച്ച് വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് യുവതി തുറന്നു പറഞ്ഞത്.

പരാതിക്ക് പിന്നാലെ ലിജുവിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി യുവതി രംഗത്ത് വന്നിരുന്നു. സണ്ണി വെയ്ൻ നിർമ്മിക്കുന്ന മഞ്ജു വാര്യര്‍, അതിഥി രവി, നിവിന്‍ പോളി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന പടവെട്ടാണ് ഇയാള്‍ സംവിധാനം ചെയ്യുന്ന ചിത്രം.

shortlink

Related Articles

Post Your Comments


Back to top button