CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

അഭിനയിക്കാനും അറിഞ്ഞുകൂടാ, പോസ്റ്ററൊട്ടിക്കാനും അറിഞ്ഞുകൂടാ: ’21 ഗ്രാംസ്’, പോസ്റ്ററൊട്ടിക്കാനിറങ്ങി അനൂപ് മേനോന്‍

കൊച്ചി: 21 ഗ്രാംസ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പോസ്റ്റര്‍ ഒട്ടിക്കാന്‍ ഇറങ്ങി നടന്‍ അനൂപ് മേനോന്‍. ചിത്രത്തിലെ മറ്റൊരു നടനായ ജീവ, തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ കഴിഞ്ഞ ദിവസം തുടക്കമിട്ട ചാലഞ്ച് ഏറ്റെടുത്തുകൊണ്ടാണ് അനൂപ് മേനോന്‍ പോസ്റ്റര്‍ ഒട്ടിക്കുവാന്‍ തയ്യാറായത്.

21 ഗ്രാംസിന്റെ പോസ്റ്റര്‍ മതിലില്‍ ഒട്ടിച്ചതിന് ശേഷം ജീവ പറയുന്ന കാര്യങ്ങളാണ് വീഡിയോയിൽ. താന്‍ ചെയ്തത് പോലെ സിനിമയിലെ നായകനായ അനൂപ് മേനോന്‍ അടക്കമുള്ളവര്‍ക്ക് ചെയ്യാമോ എന്നായിരുന്നു ജീവയുടെ ചലഞ്ച്. എന്നാല്‍, അടുത്ത ദിവസം നിര്‍മ്മാതാവും സംവിധായകനുമുള്‍പ്പെടെ 21 ഗ്രാംസിന്റെ എല്ലാ ടീമംഗങ്ങളും അനൂപ് മേനോന്റെ നേതൃത്വത്തില്‍ ചലഞ്ച് അംഗീകരിച്ചു.

ഇന്ന് യുദ്ധത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്ന് അറിയില്ലായിരുന്നു: ഉക്രൈനിലെ ചിത്രീകരണത്തെ കുറിച്ച് രാജമൗലി

ഇതിനായി, രാത്രിയില്‍ എല്ലാവരും ചേര്‍ന്ന് ചിത്രത്തിന്റെ പോസ്റ്റര്‍ ഒട്ടിക്കുകയും അത് ജീവയുടെ ചലഞ്ച് ആക്‌സെപ്റ്റ് ചെയ്ത് കൊണ്ടാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പോസ്റ്റർ ഒട്ടിക്കുന്നതിനിടെ അനൂപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘അഭിനയിക്കാനും അറിഞ്ഞുകൂടാ, മര്യാദയ്ക്ക് പോസ്റ്ററൊട്ടിക്കാനും അറിഞ്ഞുകൂടാ’ എന്നായിരുന്നു അനൂപിന്റെ സെല്ഫ് ട്രോൾ.

shortlink

Related Articles

Post Your Comments


Back to top button