GeneralLatest NewsMollywoodNEWS

ഗോത്ര കലാ പ്രദർശന മേളയിൽ വിദ്യാർത്ഥികൾക്കൊപ്പം പാട്ടും പാടി പട്ടം സനിത്ത്

'കുറിവരച്ചാലും കുരിശുവരച്ചാലും കുമ്പിട്ടു നിസ്കരിച്ചാലും..' എന്നുള്ള മനോഹര ഗാനമാണ് പട്ടം സനിത്ത് ആലപിച്ചത്

തിരുവനന്തപുരം : ഗോത്ര കലാ പ്രദർശന മേളയിൽ താരമായി പിന്നണി ഗായകൻ പട്ടം സനിത്ത്. കേരള ഗവണ്മെന്റ് പട്ടിക വകുപ്പ് വിജെടി ഹാളിൽ സംഘടിപ്പിച്ച ‘അഗസ്ത്യ 2022’ വിൽ ഗാനം ആലപിച്ച് പിന്നണി ഗായകൻ പട്ടം സനിത്ത്. വിജെടി ഹാളിൽ ‘അഗസ്ത്യ 2022’ ഉത്‌ഘാടനം ചെയ്തത് വികെ പ്രശാന്ത് എംഎൽഎ ആയിരുന്നു. വിവിധയിനം ഗോത്ര പരിപാടികൾ ഇതിനോടനുബന്ധിച്ചു നടത്തിയിരുന്നു.

read also: കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു: ‘എന്താടാ സജി’ ആരംഭിച്ചു

‘കുറിവരച്ചാലും കുരിശുവരച്ചാലും കുമ്പിട്ടു നിസ്കരിച്ചാലും..’ എന്നുള്ള മനോഹരഗാനമാണ് പട്ടം സനിത്ത് ആലപിച്ചത്. നിറഞ്ഞ സദസ്സ് കരഘോഷത്തോടെയാണ് ഈ ഗാനം സ്വീകരിച്ചത്. കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കും ജില്ലാ ഓഫീസർ എ റഹീം മറ്റുഭാരവാഹികൾക്കുമൊപ്പം അദ്ദേഹം ഫോട്ടോയുമെടുത്തു.

ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തന്റേതായ ശബ്ദമാധുര്യം കൊണ്ട് ശ്രദ്ധേയനായി മാറിയ പട്ടം സനിത്ത്, ജി. ദേവരാജൻ മാസ്റ്ററുടെ അരുമ ശിഷ്യന്മാരിൽ ഒരാളാണ്. ‘ലൗ ലാൻഡ്’ എന്ന ചിത്രത്തിലെ അദ്ദേഹം ആലപിച്ച ‘മനസ്സിന്റെയുള്ളിൽ നിന്ന്…’ എന്നു തുടങ്ങുന്ന ഗാനം അമ്മയെ സ്നേഹിക്കുന്ന ഒരാൾക്കും മറക്കാനാകില്ല. ഏഴു വർണ്ണങ്ങൾ, ന്യൂ ലൗസ്റ്റോറി, ലേറ്റ് മാര്യേജ് എന്നീ ചിത്രങ്ങളിലും അദ്ദേഹം പാടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button