GeneralLatest NewsMollywoodNEWS

പട്ടം സനിത്തിൻ്റെ ‘റംസാനിലെ ചന്ദ്രികയോടെ’ റംസാൻ സംഗമത്തിന് സമാരംഭം

ചടങ്ങ് ബഹു.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: വള്ളക്കടവിൽ നടന്ന റംസാൻ റിലീഫ് 2022 എന്ന ചടങ്ങ് ആരംഭിച്ചത് ചലച്ചിത്ര പിന്നണിഗായകൻ പട്ടം സനിത്തിന്റെ ‘റംസാനിലെ ചന്ദ്രികയൊ’ എന്ന ഗാനത്തോടെ.. ക്രസൻ്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സെന്റ് സേവ്യേഴ്സ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് ബഹു.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. പട്ടം സനിത്തിന്റെ ഗാനത്തെ നിറഞ്ഞ സദസ്സ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

read also: ‘അമ്മ’യുടെ തെറ്റായ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്നു, അതാണ് രാജി നൽകുന്ന സന്ദേശം: കുക്കു പരമേശ്വരന്‍

പ്രവാസി ബന്ധു ഡോ.എസ് അഹമ്മദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ യു.ഡി.എഫ് കൺ വീനർ എം.എം.ഹസ്സൻ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ: കെ. പി.ജയചന്ദ്രൻ നായർ, നിംസ് ഹോസ്പിറ്റൽ എംഡി എം.എസ്.ഫൈസൽ ഖാൻ, ചലച്ചിത്ര പിന്നണിഗായകൻ പട്ടം സനിത്ത്, ഇ.സലിം തുടങ്ങി നിരവധി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ചടങ്ങ് സംഘടിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button