CinemaGeneralIndian CinemaLatest News

‘കെജിഎഫ് ചാപ്റ്റര്‍ 2’ ആമസോണ്‍ പ്രൈമില്‍: മെയ് 27 ന് സ്ട്രീമിംഗ് തുടങ്ങും

ബോക്സോഫീസ് റെക്കോഡുകൾ തകർത്ത് മുന്നേറുന്ന ‘കെജിഎഫ് ചാപ്റ്റര്‍ 2’ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് എത്തുന്നത്. മെയ് 27 ന് സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് വിവരം. യാഷിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കിയ ചിത്രം ഏപ്രില്‍ 14നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്.

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 645 കോടി കളക്ഷനാണ് ചിത്രം ആഗോള തലത്തില്‍ വാരിക്കൂട്ടിയത്. ഇന്നലെ ഒരു ദിവസത്തെ കളക്ഷന്‍ മാത്രം 16 കോടിയാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിനും വന്‍ സ്വീകാര്യതയാണ് കിട്ടിയത്. ബോളിവുഡ് ബോക്‌സോഫീസില്‍ മുമ്പെങ്ങുമില്ലാത്തവിധം കളക്ഷനാണ് ചിത്രം ഒരാഴ്ചകൊണ്ട് നേടിയത്. ചിത്രം ഇറങ്ങി ആദ്യ ആഴ്ച പിന്നിടുമ്പോള്‍ ഹിന്ദി ബോക്‌സോഫീസില്‍ മാത്രം നേടിയിരിക്കുന്നത് 250 കോടി രൂപയാണ് .

100 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം നിർമ്മിച്ചത്. ശ്രീനിധി ഷെട്ടി, സഞ്ജയ് ദത്ത്, രവീണ ടണ്ടൻ, പ്രകാശ് രാജ്, ആനന്ദ് നാഗ്, മാളവിക അവിനാശ് തുടങ്ങി ഒരു വലിയ താരനിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button