CinemaGeneralIndian CinemaLatest NewsMollywood

മമ്മൂട്ടിയോടൊപ്പം ആ വേഷം ചെയ്യാൻ കഴിയാത്തതിൽ ഇപ്പോഴും വിഷമമുണ്ട്: കോട്ടയം രമേഷ്

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് കോട്ടയം രമേഷ്. നാടക രം​ഗത്ത് തിളങ്ങിയ ശേഷം ഫ്ളവേഴ്സ് ടി.വിയിൽ സംപ്രേഷണം ചെയ്ത ഉപ്പും മുളകുമെന്ന പരിപാടിയിലൂടെ‌ രമേശ് മിനി സ്ക്രീനിലും സജീവമായി. പിന്നീട്, സി.ബി.ഐ 5 ദി ബ്രെയൻ, ഭീഷ്മ പർവ്വം, മേപ്പടിയാൻ, പട, ആറാട്ട്, സി യു സൂൺ, അയ്യപ്പനും കോശിയും, വൈറസ്, തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. മമ്മൂട്ടി നായകനാവുന്ന ‘പുഴു’, മഞ്ജു വാര്യരുടെ ‘ജാക്ക് ആന്റ് ജിൽ’, ടൊവിനോ തോമസിന്റെ ‘വാശി’ തുടങ്ങിയവയാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.

ഇപ്പോളിതാ, മമ്മൂട്ടിയോടൊപ്പം അഭിനയാക്കാനുള്ള ഒരു അവസരം നഷ്ടപ്പെട്ടതിനെ കുറിച്ച് പറയുകയാണ് നടൻ. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന സിനിമയിൽ അഭിനയിക്കാൻ കഴിയാത്തതിനുള്ള വിഷമമാണ് അദ്ദേഹം പങ്കുവച്ചത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

കോട്ടയം രമേശിന്റെ വാക്കുകൾ:

എന്ന ചിത്രത്തെ കുറിച്ചാണ് താരം പറയുന്നത്. ബിഹൈന്റ് വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.‘നൻപകൽ നേരത്ത് മയക്കം‘ എന്ന സിനിമയിലേക്ക് എന്നെ വിളിച്ചിരുന്നു. തുടർച്ചയായി 35 ദിവസം അദ്ദേഹത്തിന്റെ കൂടെ വേണം എന്ന് പറഞ്ഞു. ആ സമയത്ത് ഞാൻ വേറെ മൂന്ന് പടം കമ്മിറ്റ് ചെയ്തിരുന്നു. അങ്ങനെ ഈ സിനിമ ചെയ്യാൻ പറ്റാതെ പോയി. അതുകൊണ്ട് ആ സിനിമയിൽ നിന്ന് പിന്മാറേണ്ടി വന്നു. അത് നഷ്ടപ്പെട്ടു. അതിൽ എനിക്ക് വളരെ അധികം വിഷമമുണ്ട്. നല്ല ഒരു സിനിമയായിരുന്നു അത്.

മമ്മൂട്ടി നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ‘നൻപകൽ നേരത്ത് മയക്കം’ത്തിന്റെ തിരക്കഥയെഴുതിയത് എസ് ഹരീഷാണ്. രമ്യ പാണ്ഡ്യനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button