BollywoodCinemaGeneralIndian CinemaLatest News

‘മിസ് മാർവലി’ൽ ഇന്ത്യയിൽ നിന്നൊരു അതിഥിയെത്തുന്നു: ആരാണെന്ന് അറിയാം

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ പുതിയ സീരീസ് ആണ് ‘മിസ് മാർവൽ’. മാർവൽ കോമിക്സിലെ കമല ഖാൻ എന്ന സൂപ്പർ ഹീറോയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പാകിസ്ഥാനി–കനേഡിയൻ നടിയായ ഇമാൻ വെല്ലാനി അവതരിപ്പിക്കുന്ന മുസ്ലീം-അമേരിക്കൻ പെൺകുട്ടിയായ കമലാ ഖാൻ സൂപ്പർഹീറോയായി മാറുന്നതാണ് സിനിമയുടെ പ്രമേയം.

ഇപ്പോളിതാ, ചിത്രത്തിൽ ഇന്ത്യൻ സാന്നിധ്യമാകാൻ ബോളിവുഡ് താരം ഫർഹാൻ അക്തർ എത്തുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഫർഹാൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അതിഥി വേഷത്തിലാകും താരം പ്രത്യക്ഷപ്പെടുന്നത്‌ എന്നാണ് സൂചന. അതേസമയം, താരത്തിന്‍റെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ജൂണ്‍ എട്ട് മുതൽ സീരീസ് സംപ്രേഷണം ആരംഭിക്കും. ആറ് എപ്പിസോഡുകളായാണ് ‘മിസ് മാർവൽ’ എത്തുന്നത്. ബ്രിട്ടീഷ് സ്റ്റാൻഡ് അപ്പ് കൊമേഡിയനും തിരക്കഥാകൃത്തുമായ ബിഷ കെ അലിയാണ് ‘മിസ് മാർവലി’ന്റെ സൃഷ്ടാവ്.

 

shortlink

Related Articles

Post Your Comments


Back to top button